Around us

കൊവിഡിനെതിരെ കേരളാ മാതൃകയായിരുന്നു ശരിയെന്ന് നാളെ വിലയിരുത്തപ്പെടുമെന്ന് മന്ത്രി കെ.കെ.ശൈലജ

കൊവിഡിനെതിരെ കേരളം സ്വീകരിച്ച പ്രതിരോധ മാതൃകയായിരുന്നു ശരിയെന്ന് നാളെ വിലയിരുത്തപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലല്ലേ കേസുകള്‍ കൂടുതലെന്ന് ചോദിക്കുന്നവരുണ്ടാകാം. കൊവിഡ് വന്ന് എല്ലാവരും മരിച്ചു പോകുന്നതിനേക്കാള്‍ നല്ലത് അതായിരുന്നുവെന്ന് നാളെ വിലയിരുത്തപ്പെടും.

ആളുകള്‍ പുറത്തിറങ്ങുകയും ഇടപെടുകയും ചെയ്തപ്പോള്‍ കേസുകള്‍ കൂടി വരുന്നുണ്ട്. മരണനിരക്ക് ഉയരാതെ നിര്‍ത്താന്‍ കഴിഞ്ഞു. 4 മാത്രമാണ് സംസ്ഥാനത്തെ മരണനിരക്കെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം 5471 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

85,969 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,26,236 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ബാബു ആന്‍റണിയോട് കഥ പറഞ്ഞത് നേരിട്ടായിരുന്നില്ല, പക്ഷെ അദ്ദേഹത്തിന്‍റെ ആ ചോദ്യം ഞെട്ടിച്ചു: ബിബിന്‍ കൃഷ്ണ

ഇതാ ബിലാലിൻ്റെ പിള്ളേരാ... കൊല സ്വാഗിൽ ഷൈൻ ടോം ചാക്കോ, 'ഗ്യാങ് ബി' ശ്രദ്ധ നേടുന്നു

പ്രതിവര്‍ഷം അഞ്ച് ലക്ഷം നിരപരാധികളെ കൊല്ലുന്നുണ്ട് അമേരിക്കയുടെ ഉപരോധങ്ങള്‍

'എല്ലാവരും പിള്ളേര്, ഇവർക്ക് നമ്മളെ മനസ്സിലാകുമോ എന്ന പേടിയായിരുന്നു ആദ്യം'; മേനെ പ്യാർ കിയാ സെറ്റിനെക്കുറിച്ച് ജിയോ ബേബി

സ്ത്രീയോ പുരുഷനോ എന്നില്ല, അധികാരത്തില്‍ വരേണ്ടത് നല്ലത് ചെയ്യാന്‍ കെല്‍പ്പുള്ളവര്‍: അന്‍സിബ ഹസന്‍

SCROLL FOR NEXT