Around us

മണിയന്‍പിള്ള രാജുവിന് സൗജന്യ ഓണക്കിറ്റ് മന്ത്രി വീട്ടിലെത്തിച്ചു; വിവാദം

തിരുവനന്തപുരം: മന്ത്രി ജി.ആര്‍ അനില്‍ സര്‍ക്കാരിന്റെ ഓണക്കിറ്റ് നടന്‍ മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ നേരിട്ട് എത്തിച്ചു നല്‍കിയതില്‍ വിവാദം. റേഷന്‍ കട വഴി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റാണ് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നടന്‍ മണിയന്‍ പിള്ള രാജുവിന്റെ വീട്ടില്‍ നേരിട്ട് എത്തിച്ച് നല്‍കിയത്.

സാധാരണ റേഷന്‍ കടയിലെ ഇപോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് മണിയന്‍പിള്ള രാജുവിന് മന്ത്രി തന്നെ എത്തിച്ചു നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ മന്ത്രി തന്നെയാണ് കിറ്റ് വിതരണത്തിന്റെ ചിത്രം പങ്കുവെച്ചതും

ജൂലൈ 31 മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ആഗസ്ത് മൂന്ന് വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്.

മണിയന്‍ പിള്ള രാജു മുന്‍ഗണന ഇതര വിഭാഗത്തിലെ സബ്‌സിഡിയില്ലാത്ത വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡ് അംഗമാണ്. ആഗസ്ത് 13 മുതല്‍ മാത്രമാണ് വെള്ള കാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നല്‍കിയിട്ടുള്ളത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT