Around us

കരഞ്ഞും രോഷമുയര്‍ത്തിയും കിഴക്കമ്പലത്തെ അതിഥി തൊഴിലാളികള്‍, നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കൂട്ടത്തോടെ നടത്തം

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് വനിതാ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. കിഴക്കമ്പലം കിറ്റെക്‌സ് വസ്ത്ര നിര്‍മ്മാണ പ്ലാന്റില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ നാനൂറിലേറെ വനിതാ തൊഴിലാളികളാണ് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി എറണാകുളം റയില്‍വേ സ്‌റ്റേഷനിലേക്ക് നടക്കാന്‍ തുടങ്ങിയത്. കിറ്റെക്‌സ് കമ്പനി അധികൃതരോട് നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍ നാട്ടിലേക്ക് മടങ്ങാനാകുന്ന സാഹചര്യമില്ലെന്ന് മനസിലാക്കിയാണ് സാധനങ്ങളുമായി റോഡിലേക്ക് ഇറങ്ങിയതെന്ന് തൊഴിലാളികള്‍.

പള്ളിക്കരയില്‍ നിന്നാണ് നടത്തം തുടങ്ങിയത്. കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരുമെത്തി ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നിലവിളിച്ചും കരഞ്ഞും ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും ഇവരുടെ രോഷ പ്രകടനവും കരച്ചിലും കാണാമായിരുന്നു.

സാധനങ്ങളെല്ലാം ബാഗില്‍ നിറച്ചും തലച്ചുമടാക്കിയുമാണ് വനിതാ തൊഴിലാളികള്‍ കിഴക്കമ്പലത്തേക്ക് നടന്നത്. എറണാകുളത്ത് നിന്ന് ഇന്ന് ട്രെയിന്‍ ഉണ്ടെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടടുത്ത സ്‌കൂളില്‍ താമസവും ഭക്ഷണവും ഒരുക്കാമെന്നും ഝാര്‍ഖണ്ടിലേക്ക് ട്രെയിന്‍ സര്‍വീസ് ഉള്ള സമയത്ത് തിരിച്ചയക്കാമെന്നും സര്‍ക്കാര്‍ അധികൃതര്‍ ഇവരെ അറിയിച്ചു.

കിറ്റെക്‌സില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ ഒഡീഷയില്‍ നിന്നുള്ള 151 വനിതാ തൊഴിലാളികളെ നടന്‍ സോനു സൂഡ് ചാര്‍ട്ടേഡ് വിമാനം വഴി നാട്ടിലെത്തിച്ചിരുന്നു. അതിഥി തൊഴിലാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ നാട്ടില്‍ തിരിച്ചെത്തിച്ചതും രാജ്യത്ത് ആദ്യമാണ്. ഒഡിഷയില്‍ നിന്നുള്ള 150ലേറെ പേര്‍ കിറ്റെക്‌സ് ഫാക്ടറിയില്‍ ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ട് കഴിയുന്നതായി ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

SCROLL FOR NEXT