Around us

ട്രംപും എര്‍ദോഗനും മോഡിയും പിന്തുടരുന്ന മാധ്യമബഹിഷ്‌കരണം, ഭ്രഷ്ടും റദ്ദാക്കലുമല്ല പരസ്പര സംഭാഷണങ്ങളാണ് പരിഹാരം: എം.ജി രാധാകൃഷ്ണന്‍

ഏഷ്യാനെറ്റ് ന്യൂസ് അവര്‍ മാത്രമല്ല ചാനലിന്റെ എല്ലാ പരിപാടികളില്‍ നിന്നും സിപിഐഎം വിട്ടുനില്‍ക്കുകയാണെന്ന് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. ഭ്രഷ്ടും ബഹിഷ്‌കരണവും റദ്ദാക്കലുമല്ല മാധ്യമങ്ങോടുള്ള വിയോജിപ്പിനുള്ള മറുപടിയാകേണ്ടെതെന്ന് ട്രംപിന്റെയും എര്‍ദോഗന്റെയും മോഡിയുടെയും മാധ്യമവിരോധ നിലപാടുകള്‍ പരാമര്‍ശിച്ച് എംജി രാധാകൃഷ്ണന്‍. ചാനലിലെ പ്രതിവാര പംക്തിയിലാണ് പ്രതികരണം.

എംജി രാധാകൃഷ്ണന്റെ വാക്കുകള്‍ (പ്രസക്തഭാഗങ്ങള്‍)

ഏഷ്യാനെറ്റ് ന്യൂസിനെ സിപിഐഎം ബഹിഷ്‌കരിച്ചിട്ട് ഒരാഴ്ചയായി. ന്യൂസ് അവറില്‍ നിന്ന് മാത്രമല്ല മറ്റ് പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് നിലപാടില്‍ നിന്ന് മാറുന്നില്ല എന്നാണ് ബഹിഷ്‌കരണം വ്യാപിപ്പിക്കാന്‍ സിപിഎം നിരത്തുന്ന കാരണം. ഞങ്ങള്‍ക്ക് അറിയിക്കാനുള്ളത് ഇത് തികച്ചും നിര്‍ഭാഗ്യകരമാണെന്നാണ്. ചര്‍ച്ചകളിലേക്കും സംവാദങ്ങളിലേക്കും സിപിഐഎം മടങ്ങിവരണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. ബഹിഷ്‌കരണം ജനാധിപത്യവിരുദ്ധമല്ലെന്നും അത് അംഗീകരിക്കപ്പെട്ട സമരമാര്‍ഗമാണെന്നുമാണ് സിപിഐഎം നേതാക്കളും അനുഭാവികളും പറയുന്നത്. ഗാന്ധിജി സ്വാതന്ത്ര്യ സമരകാലത്ത് വിദേശവസ്ത്രം ബഹിഷ്‌കരിച്ചത് പോലെയാണ് ഇതെന്നാണ് അവര്‍ പറയുന്നത്. വൈദേശികാധിപത്യത്തിനെതിരെ ഗാന്ധിജി അവരുടെ ഉല്‍പ്പന്നം ബഹിഷ്‌കരിച്ച് പോലെയാണോ ഇത്. ജനാധിപത്യവ്യവസ്ഥയുടെ ഭാഗമായ മാധ്യമസ്ഥാപനവും രാഷ്ട്രീയ പ്രസ്ഥാനവുമായുള്ള ബന്ധം പോലെയാണോ ഇത്.

ദേശീയ തലത്തില്‍ ഭരണകൂടത്തെ പുകഴ്ത്താന്‍ മാത്രം പ്രയത്‌നിക്കുന്ന മതവിദ്വേഷം പടര്‍ത്താന്‍ മാത്രം യത്‌നിക്കുന്ന ഒരു ചാനലിനോടോ അങ്ങനെയുള്ള മാധ്യമങ്ങളോടെ ഞങ്ങളെ താരതമ്യം ചെയ്യുന്നതിനോട് ഹാ കഷ്ടം എന്നേ പറയാനുള്ളൂ. വലതുപക്ഷ-തീവ്രവലതുപക്ഷ ഭരണാധികാരികര്‍ മുഖ്യധാരാ മാധ്യമങ്ങളെ കടന്നാക്രമിക്കുന്നുണ്ട്. മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ട്. കാന്‍സല്‍ കള്‍ച്ചറിനെതിരെ വലിയ തോതില്‍ പ്രതിരോധവും നടക്കുന്നുണ്ട്.

മാധ്യമങ്ങളെ ബഹിഷ്‌കരിക്കുകയും ആക്രമക്കിക്കുകയും ചെയ്യുന്ന വലതുപക്ഷഭരണാധികാരികളുടെ പേരെടുത്ത് പറഞ്ഞാണ് എംജിരാധാകൃഷ്ണന്റെ വിശദീകരണം. ഡൊണള്‍ഡ് ട്രംപിനെയും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനെയും ബ്രസീല്‍ ഭരണാധികാരിയയും നരേന്ദ്രമോഡിയെയും മാധ്യമവിരോധവും ബഹിഷ്‌കരണവും നടത്തുന്ന ഭരണാധികാരികളായി എംജി രാധാകൃഷ്ണന്‍ പ്രോഗ്രാമില്‍ എടുത്തുപറയുന്നു. പരസ്പര സംഭാഷണമാണ് പരിഹാരമെന്നും ഏഷ്യാനെറ്റ് എഡിറ്റര്‍.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT