Around us

ആദിവാസി യുവാവിനെ വാഹനമോഷണക്കേസില്‍ പ്രതിയാക്കിയ സംഭവം; കേസെടുത്ത് എസ് സി-എസ് ടി കമ്മീഷൻ

സൈക്കിള്‍ പോലും ഓടിക്കാനറിയാത്ത ആദിവാസി യുവാവിനെ പോലീസ് കാറ് മോഷണക്കേസില്‍ പ്രതിയാക്കിയെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍.വയനാട് മീനങ്ങാടി അപ്പാട് അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാര്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പത്ത് ദിവസത്തിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നവംബര്‍ അഞ്ചിനായിരുന്നു ദീപുവിന്റെ അറസ്റ്റ്. സുല്‍ത്താന്‍ബത്തേരിയില്‍ കാറില്‍ ചാരി നിന്ന ദീപു കാറ് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ഉടമ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ദീപുവിനെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. പിറ്റേ ദിവസം സ്റ്റേഷനിലെത്തിയ ബന്ധുക്കളോട് ദീപു കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മോഷ്ടിച്ച കാര്‍ ദീപു രണ്ട് കിലോമീറ്ററോളം ഓടിച്ച് കൊണ്ടു പോയെന്നാണ് മഹസില്‍ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട് കേസുകളില്‍ കൂടി ദീപു പ്രതിയാണെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 30ന് മോഷ്ടിച്ച ബൈക്ക് തള്ളി മീനങ്ങാടി സ്റ്റേഡിയത്തിന് സമീപം കൊണ്ടുവച്ചു, നവംബര്‍ 2ന് വീട് കുത്തിത്തുറന്ന് മൊബൈല്‍ ഫോണും സ്വര്‍ണവും പണവും മോഷ്ടിച്ചുവെന്നുമാണ് കേസുകള്‍. എല്ലാ കുറ്റങ്ങളും ദീപു സമ്മതിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം. പരാതി അന്വേഷിക്കുന്നതിന് മുമ്പ് തന്നെ ദീപുവിനെ പോലീസ് പ്രതി ചേര്‍ത്തുവെന്നാരോപിച്ച് കുടുംബാംഗങ്ങളും ആദിവാസി വനിതാ പ്രസ്ഥാനവും പ്രതിഷേധിച്ചിരുന്നു.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT