Around us

ടി.പത്മനാഭന്റെ പ്രസ്താവന വേദനിപ്പിച്ചു; വസ്തുതകള്‍ മനസ്സിലാക്കാതെയാണ് വിമര്‍ശിച്ചതെന്ന് എം.സി ജോസഫൈന്‍

കഥാകൃത്ത് ടി.പത്മനാഭന്‍ വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വസ്തുതകള്‍ മനസിലാക്കാതെയായിരുന്നു ടി.പത്മനാഭന്റെ വിമര്‍ശനം. അത് തനിക്ക് വേദനയുണ്ടാക്കി. താന്‍ ബഹുമാനിക്കുന്ന ആളാണ് ടി.പത്മനാഭന്‍.

എന്താണ് സംഭവിച്ചതെന്ന് ടി.പത്മനാഭന് തന്നോട് വിളിച്ച് ചോദിക്കാമായിരുന്നു.വിമര്‍ശിച്ചതിന് അദ്ദേഹത്തിനെതിരെ കേസ് എടുക്കാന്‍ സാധ്യതയുണ്ടെന്ന് വരെ പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാനുള്ള ധാര്‍മിക ബാധ്യത ടി.പത്മനാഭന്‍ കാണിക്കണമായിരുന്നുവെന്ന് എം.സി ജോസഫൈന്‍ പറഞ്ഞു.

പരാതിക്കാരിയായ വൃദ്ധയെ എം.സി ജോസഫൈന്‍ അധിക്ഷേപിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ടി.പത്മനാഭന്‍ നടത്തിയത്. വീട് സന്ദര്‍ശനത്തിനെത്തിയ സി.പി.എം നേതാവ് പി.ജയരാജനോടായിരുന്നു പ്രതികരണം. ജോസഫൈന്‍ നടത്തിയ അധിക്ഷേപം ക്രൂരമായി പോയെന്നും ഇത്തരക്കാരെ ഇന്നോവ കാറും വലിയ ശമ്പളവും നല്‍കി നിയമിച്ചത് എന്തിനാണെന്നുമായിരുന്നു ടി.പത്മനാഭന്റെ ചോദ്യം.

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

SCROLL FOR NEXT