Around us

പി കെ ശശിയെ തിരിച്ചെടുക്കരുതെന്ന് കോടിയേരിയുള്ള യോഗത്തില്‍ എം ബി രാജേഷ്; ഒന്നും മിണ്ടാതെ കൃഷ്ണദാസ്

THE CUE

ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിയെ തിരിച്ചെടുക്കാനുള്ള പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തില്‍ ഇവര്‍ വിയോജിപ്പ് അറിയിച്ചു. സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയാണ് തിരിച്ചെടുക്കരുതെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ജില്ലാ കമ്മിറ്റി ചേരുന്നതിന് മുമ്പ് നടന്നിരുന്നു. ഇതില്‍ എം ബി രാജേഷ്, എം ചന്ദ്രന്‍, കെ വി രാമകൃഷ്ണന്‍ എന്നിവര്‍ തീരുമാനത്തെ എതിര്‍ത്തു. ജില്ലയിലെ പ്രമുഖ വി എസ് പക്ഷ നേതാവായിരുന്ന എന്‍ എന്‍ കൃഷ്ണദാസ് യോഗത്തില്‍ നിശബ്ദനായിരുന്നു. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ യോഗത്തില്‍ ശശിക്ക് വേണ്ടി ഉറച്ചു നിന്നു.

തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പതിനാല് പേരാണ് വിയോജിപ്പ് സംസ്ഥാന സെക്രട്ടറിയെ അറിയിച്ചത്. ആറ് പേര്‍ നിശബ്ദരായിരുന്നു. ശുപാര്‍ശയെ മുണ്ടൂര്‍ ഏരിയയില്‍ നിന്നുള്ള ഗോകുല്‍ദാസ് രൂക്ഷമായി വിമര്‍ശിച്ചു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി പ്രേംകുമാര്‍ പി കെ ശശിയെ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. 44 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്.

ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ സംസ്ഥാന സമിതിയാണ് തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സമിതി ഇത് അംഗീകരിക്കാനാണ് സാധ്യത. ലോകസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ തോല്‍വിക്ക് പിന്നില്‍ പി കെ ശശിയുണ്ടെന്ന് മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്ക് കീഴില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ കാര്യമായ അന്വേഷണം നടത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല. പീഡനാരോപണത്തില്‍ പി കെ ശശിക്കെതിരെ എം ബി രാജേഷ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാണെന്ന് ഒരു വിഭാഗം അന്ന് ആരോപണമുന്നയിച്ചിരുന്നു.

പി കെ ശശിക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് വനിതാ നേതാവ് ഡിവൈഎഫ്‌ഐയില്‍ നിന്ന് രാജിവെച്ചിരുന്നു. തനിക്കൊപ്പം നില്‍ക്കുന്നവരെ തരംതാഴ്ത്തിയതിലുള്ള പ്രതിഷേധമായിരുന്നു രാജിക്ക് പിന്നില്‍.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT