Deccan Chronicle
Around us

‘ജലനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കും’; ഡാമുകളില്‍ അവശേഷിക്കുന്നത് ഒന്നരയാഴ്ച്ചത്തേക്കുള്ള വെള്ളം മാത്രമെന്ന് മന്ത്രി

THE CUE

ആവശ്യത്തിന് മഴ ഇനിയും ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. ഒന്നര ആഴ്ച്ചത്തെ ആവശ്യത്തിനുള്ള ജലമാണ് ഡാമുകളില്‍ ബാക്കിയുള്ളതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവുണ്ടായി. മഴ പെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജല നിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരും.
കെ കൃഷ്ണന്‍കുട്ടി
ഡാമുകളില്‍ വെള്ളം കുറയുന്നത് വൈദ്യുതി ഉല്‍പാദനത്തേയും ഉപഭോഗത്തേയും ഗുരുതരമായി ബാധിക്കും.

ഇക്കഴിഞ്ഞ ജൂണ്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മഴ കുറഞ്ഞ മാസങ്ങളില്‍ ഒന്നാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 44.25 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ ജൂണ്‍ മഴ 63 ശതമാനം കുറഞ്ഞത് ഗുരുതര സാഹചര്യം വ്യക്തമാക്കുന്നു. ഇടുക്കി (55%), കാസര്‍കോട് (51%), തൃശൂര്‍ (48%), പത്തനംതിട്ട (46%), മലപ്പുറം (46%), പാലക്കാട് (45%), എറണാകുളം (43%), കൊല്ലം (42%), കണ്ണൂര്‍ (40%) എന്നിവിടങ്ങളിലും ഗണ്യമായ മഴക്കുറവുണ്ടായി.

റമദാന്‍: യുഎഇയുടെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും

വീണ്ടും ചിരി വിരുന്നുമായി ഷറഫുദ്ദീൻ, നായികയായി കല്യാണി പണിക്കർ; 'മധുവിധു' മെയ് 1ന്

യുഎഇ ദേശീയ ടീമിലേക്കുളള പുതുതലമുറയെ വാർത്തെടുക്കുക ലക്ഷ്യം: റോബിന്‍ സിങ്

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഡർബിയുടെ ടീസർ റിലീസായി, ചിത്രം മാർച്ച് 27ന് തിയറ്ററിലേക്ക്

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

SCROLL FOR NEXT