Around us

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു, അവകാശ ലംഘന നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി എം.എല്‍.എ മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കാണ് മാത്യു കുഴല്‍നാടന്‍ നോട്ടീസ് നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച 154 ചട്ട പ്രകാരമാണ് നോട്ടീസ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്റര്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അദ്ദേഹം പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

വെബ് സൈറ്റിന്റെ ആര്‍ക്കൈവ്‌സ് രേഖകള്‍ പ്രകാരം 2020 മെയ് 20 വരെ കമ്പനിയുടെ വൈബ്‌സൈറ്റില്‍ ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ ഫൗണ്ടേഴ്‌സ് മെന്റര്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നതായി പിന്നീട് മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു. ഇത് ഉള്‍പ്പെടുത്തിയാണ് അദ്ദേഹം സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. പിന്നീട് സൈറ്റ് ഡൗണ്‍ ആയ സമയത്ത് അത് മാറ്റിയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT