Around us

‘ശിപായി ലഹളയെ ‘ഒന്നാം സ്വാതന്ത്ര്യസമരം’ എന്നാദ്യം വിളിച്ചത് കാള്‍ മാര്‍ക്‌സ്’; അമിത് ഷാ പറഞ്ഞത് കളവെന്ന് വാദം  

THE CUE

വീര്‍ സവര്‍ക്കറാണ് ശിപായി ലഹളയെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ആദ്യം വിശേഷിപ്പിച്ചതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന കളവെന്ന്‌ വാദം. സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം വെറും ലഹളയായി അറിയപ്പെടുമായിരുന്നുവെന്നും അദ്ദേഹമില്ലായിരുന്നെങ്കില്‍ ആ കലാപം സ്വാതന്ത്ര്യസമരചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയില്ലായിരുന്നുവെന്നുമാണ് അമിത് ഷാ കഴിഞ്ഞ ദിവസം പരാമര്‍ശിച്ചത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു ഷായുടെ വാദം.

ഇതിന്‍മേല്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുത്തു. അതിനിടെയാണ് ‘കാള്‍ മാര്‍ക്‌സ് ആന്റ് ഫെഡറിക് ഏംഗല്‍സ്’ എന്ന പുസ്തകത്തെ ഉദ്ധരിച്ച്, അമിത് ഷായുടെ വാദം നുണയെന്ന് വിശേഷിപ്പിച്ച് അദ്വൈദ് എന്നയാള്‍ രംഗത്തെത്തിയത്‌. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ വാദം പൊള്ളയാണെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടിയത്.

'ചരിത്രപരമായ മറ്റൊരു നുണ' എന്ന് വിശേഷിപ്പിച്ചാണ് ട്വീറ്റ് തുടങ്ങുന്നത്. 1909 ലാണ് ശിപായി ലഹളയെ 'സ്വാതന്ത്ര്യ സമരമെന്ന്' വിശേഷിപ്പിച്ച് സവര്‍ക്കര്‍ ലേഖനം എഴുതിയത്. എന്നാല്‍ ഇതിനും 51 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാള്‍ മാര്‍ക്‌സ് ശിപായി ലഹളയെ ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച് 'ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണ്‍' എന്ന പത്രത്തില്‍ എഴുതിയിട്ടുണ്ട്. മാര്‍ക്‌സ് എഴുതിയ 31 ലേഖനങ്ങളുടെ സമാഹാരം 'ദ ഫസ്റ്റ് വാര്‍ ഓഫ് ഇ ന്‍ഡിപെന്‍ഡന്‍സ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ഈ പുസ്തകത്തിന്റെ പുറംചട്ടയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. സവര്‍ക്കര്‍ തന്റെ ലേഖനത്തില്‍ മാര്‍ക്‌സിന്റ തലക്കെട്ട് മോഷ്ടിച്ചു. മാത്രമല്ല സവര്‍ക്കറുടെ പുസ്തകത്തിന്റെ തലക്കെട്ട് 'ഇന്ത്യാസ് വാര്‍ ഓഫ് ഇന്റിപെന്‍ഡന്‍സ്' എന്നാണെന്നും അതിലെവിടെയും 'ആദ്യം' എന്ന് പറയുന്നില്ലെന്നും അദ്ദേഹം പറയുന്നു.

സവര്‍ക്കര്‍ക്കും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാര്‍ക്‌സ് ശിപായി ലഹളയെ 'ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം' എന്ന് ആദ്യം പരാമര്‍ശിച്ചതെന്ന് ചരിത്രമറിയുന്ന ആര്‍ക്കുമറിയാമെന്നും ടൈംസ് ഓഫ് ഇന്ത്യ 2007 ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ചിത്രവും ങ്കുവെച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിന്റെ ലേഖനം അടങ്ങിയ ബുക്ക് ഇപ്പോഴും വിപണിയില്‍ ലഭ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT