Around us

'വെള്ളക്കെട്ടില്‍ താലികെട്ട്', ക്ഷേത്രത്തില്‍ വെള്ളം കയറി, വധുവും വരനും എത്തിയത് ചെമ്പില്‍ കയറി

തീരുമാനിച്ചിരുന്ന വിവാഹ വേദി കനത്തമഴയില്‍ വെള്ളത്തിനടിയിലായതോടെ വധുവും വരനും എത്തിയത് ചെമ്പില്‍ കയറി. ആലപ്പുഴ തലവടിയിലായിരുന്നു സംഭവം. തലവടി പനയന്നാര്‍ കാവ് ദേവീ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

കനത്തമഴയില്‍ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെയാണ് വധുവിനും വരനും ചെമ്പില്‍ കയറി താലികെട്ടിന് എത്തേണ്ടി വന്നത്. സമീപത്തെ ജംഗ്ഷന്‍ വരെ കാറിലെത്തിയ ഇവര്‍ ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ വലിയ ചെമ്പിലാണ് വിവാഹവേദിയിലേക്ക് എത്തിയത്. വിവാഹ ചടങ്ങിന് ശേഷവും ഇരുവരും ചെമ്പിലാണ് മടങ്ങിയത്. അമ്പലപ്പുഴ സ്വദേശിയാണ് വധു ഐശ്വര്യ, തളയില്‍ സ്വദേശിയാണ് വരന്‍ ആകാശ്.

ഞായറാഴ്ച മുതല്‍ രൂക്ഷമായ വെള്ളക്കെട്ട് നിലനില്‍ക്കുന്ന സ്ഥലമായിരുന്നു വിവാഹം നടന്ന തലവടി പ്രദേശം. കുട്ടനാട്ടിലും അപ്പര്‍കുട്ടന്ട്ടിലും അടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. അപ്പര്‍കുട്ടനാട്ടില്‍ ആയിരത്തിലധികം വീടുകളില്‍ വെള്ളം കയറി.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT