Around us

ഒഴിയല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍; നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരവുമായി ഫ്‌ളാറ്റുടമകള്‍

THE CUE

തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിയാന്‍ ഉടമകള്‍ക്ക് അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ച് മണിയ്ക്കുള്ളില്‍ ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭ നോട്ടീസ് പതിച്ചിരുന്നത്. ഫ്‌ളാറ്റ് വിട്ടൊഴിയില്ലെന്ന് ഉറച്ച നിലപാടിലാണ് താമസക്കാര്‍. പ്രതിഷേധം ശക്തമാക്കാനും നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരം നടത്താനുമാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം.

അനുവദിച്ച സമയത്തിനകം ഒഴിഞ്ഞുപോയില്ലെങ്കില് മുന്നറിയിപ്പില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ താക്കീത്. ഒഴിയല്‍ കാലാവധിയ്ക്ക് ശേഷം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തുടര്‍നടപടികളിലേക്ക് കടക്കാനാണ് നഗരസഭാ തീരുമാനം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മരടിലെ ഫ്‌ളാറ്റുകളിലെത്തി ഉടമകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് എന്ന് നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഐഎം മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പമാണെന്നും നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും കാടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ല. ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പം സിപിഐഎം ഉണ്ടാകും. ഒറ്റയ്ക്ക് ഇറങ്ങിപ്പോകേണ്ടി വരില്ല. സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യും.  
കോടിയേരി ബാലകൃഷ്ണന്‍  

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്‌മെന്റ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ അഞ്ച് ഫ്ളാറ്റുകളിലുമായി 350ലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. സ്ഥിര താമസക്കാര്‍ അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. നോട്ടീസിനെതിരെ തിങ്കളാള്ച്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് ഫ്ളാറ്റുടമകള്‍. ഒരുകാരണവശാലും ഒഴിഞ്ഞുപോകില്ലെന്നും ഒഴിപ്പിക്കല്‍ ജീവിക്കാനുള്ള മനുഷ്യാവകാശത്തെ ലംഘിക്കല്‍ ആണെന്നും കായലോരം ഫ്‌ളാറ്റുടമകള്‍ നോട്ടീസിന് മറുപടി നല്‍കിയിരുന്നു.

അനാഥകുട്ടികൾക്ക് തണലേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്‍റ് പദ്ധതിക്ക് 15 കോടി ദിർഹത്തിൻ്റെ കൈത്താങ്ങുമായി എം.എ. യൂസഫലി

ഞെട്ടാൻ തയ്യാറായിക്കോളൂ; ദൃശ്യം 3ക്ക് മുന്നേ മറ്റൊരു ത്രില്ലറുമായി ജിത്തു ജോസഫ്

പിണറായിക്കാലത്തിനായി മോഹന്‍ലാലും കളത്തില്‍; മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വരുന്നു

140 ദിവസം നീണ്ട ചിത്രീകരണം ! ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ 'കാട്ടാളന് ' പാക്കപ്പ്

കൊച്ചിയുടെ എയര്‍ ക്വാളിറ്റി മോശമായോ? Dr. S.Abhilash Interview

SCROLL FOR NEXT