Around us

മരട്: നഷ്ടപരിഹാരം രജിസ്‌ട്രേഷന്‍ നടത്തിയ ഫ്‌ളാറ്റുകള്‍ക്ക് മാത്രം; പട്ടിക ഇന്ന് സര്‍ക്കാറിന് കൈമാറും  

THE CUE

സുപ്രീംകോടതി നിര്‍ദേശ പ്രകാരം പൊളിച്ചു മാറ്റാനുള്ള മരടിലെ നാല് ഫ്‌ളാറ്റുകളില്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഉടമകള്‍ക്ക് മാത്രം നഷ്ടം പരിഹാരം നല്‍കും. ചില ഫ്‌ളാറ്റുകളുടെ ഉടമകള്‍ ആരാണെന്ന് നഗരസഭയ്ക്ക് വ്യക്തതയില്ല. ബില്‍ഡര്‍മാരുടെ കൈവശമുള്ളതും കരാര്‍ മാത്രമെഴുതുമായ ഫ്‌ളാറ്റുകള്‍ ഒഴിവാക്കിയുള്ള പട്ടിക ഇന്ന് സംസ്ഥാന സര്‍ക്കാറിന് കൈമാറും. ഇവര്‍ക്ക് സുപ്രീം കോടതി നിര്‍ദേശിച്ച നഷ്ടപരിഹാര തുക ലഭിക്കില്ല.

നഷ്ടപരിഹാരം നിര്‍ണയിക്കാനായി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയിലേക്കുള്ള അംഗങ്ങളെ ഉടന്‍ നിയമിക്കും. മൂന്നംഗ സമിതിയാണിത്. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍, റിട്ട. സിവില്‍ എഞ്ചിനീയര്‍ എന്നിവരെ കൂടിയാണ് സമിതിയില്‍ ഇനി ഉള്‍പ്പെടുത്തുക. ഒരു വര്‍ഷത്തിനകം നഷ്ടപരിഹാരം നല്‍കുമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആധാരത്തില്‍ കാണിച്ചിരിക്കുന്ന മൂല്യത്തിനനുസരിച്ചായിരിക്കും നഷ്ടപരിഹാരം കണക്കാക്കുക.

അമ്പതോളം ഫ്‌ളാറ്റുടമകളെ കണ്ടെത്താനായിട്ടില്ലെന്ന് റവന്യുവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡി.വൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഇതും പരിശോധിക്കും. മരട് മുനിസിപ്പാലിറ്റിയില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT