Around us

ഡീഗോ മറഡോണയ്ക്ക് വിട നല്‍കി ലോകം, കാല്‍പന്തിലെ ഇതിഹാസത്തെ ഒരുനോക്ക് കാണാന്‍ പതിനായിരങ്ങള്‍

അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് വിട നല്‍കി ലേകം. സംസ്‌കാരം ബ്യൂണസ് എയ്‌റീസിലെ ബെല്ല വിസ്ത സെമിത്തേരിയില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇവിടുത്തെ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. എന്നാല്‍ പൊതുദര്‍ശനത്തിന് വെച്ച പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി.

അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയ ആളുകളുടെ നീണ്ട നിര കിലോമീറ്ററുകള്‍ നീണ്ടു. അതിനിടെ ആരാധകരും പൊലീസും തമ്മില്‍ ഇടയ്ക്ക് സംഘര്‍ഷവുമുണ്ടായി. അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11.30 ഓടെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 60 കാരനായ മറഡോണയെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു ആശുപത്രി വിട്ടത്.

Maradona is laid to rest after thousands of fans lined the streets of Buenos Aires to pay their respects

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT