'ഇത് പുത്തൻ ത്രില്ലർ അനുഭവം'; മികച്ച പ്രതികരണം നേടി അനോമി

'ഇത് പുത്തൻ ത്രില്ലർ അനുഭവം'; മികച്ച പ്രതികരണം നേടി അനോമി
Published on

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന അനോമി എന്ന ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പതികരണമാണ് ലഭിക്കുന്നത്. ഭാവന, റഹ്മാൻ എന്നിവരുടെ പ്രകടനങ്ങളാണ് സിനിമയുടെ പ്രധാന ഹൈലൈറ്റായി എല്ലാവര് പറയുന്നത്. ഒപ്പം സയൻസ് ഫിക്ഷൻ, തില്ലർ എന്നീ ജോണറുകളെ ചേർത്ത് വ്യത്യസ്തമായ രീതിയിലാണ് സിനിമ കഥ പറയുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി.

ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്‌സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്റോത്ര.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

logo
The Cue
www.thecue.in