Around us

'ക്രൈസ്തവരെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്ന ചിന്ത', 'ഈശോ' സിനിമക്കും നാദിര്‍ഷക്കുമെതിരെ തൃശൂര്‍ അതിരൂപത

ഈശോ സിനിമയെച്ചൊല്ലിയുടെ വിവാദം ഏറ്റെടുത്ത് തൃശൂര്‍ അതിരൂപത. ഈശോ എന്ന പേരില്‍ സിനിമ ചിത്രീകരിക്കുന്നത് ക്രൈസ്തവര്‍ക്ക് വേദനാജനകമാണെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സിനിമാ പേരിലൂടെ ക്രൈസ്തവരെ അവഹേളിക്കുന്നത് കടന്ന കൈയാണെന്ന് ബിഷപ്പ് അലക്‌സ് വടക്കുന്തല. സിനിമ പുറത്തിറങ്ങും മുമ്പേ പേരിനെച്ചൊല്ലി വിവാദം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഫെഫ്കയും സിനിമയുടെ അണിയറ പ്രവര്‍ത്തകരും.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്

ശത്രുവിനെ പോലും സ്‌നേഹിക്കാന്‍ പറഞ്ഞ യേശുവിന്റെ അനുയായികളെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്ന ചിന്തയില്‍ അവര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുകയാണ്. ശത്രുക്കളെ സ്‌നേഹിക്കാനാണ് ഈശോ പറഞ്ഞത്.

ഈശോ, കേശു ഈ വീടിന്റെ സിനിമകള്‍ മതചിഹ്നങ്ങളെയും നന്മയുടെ പ്രതീകങ്ങളെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ്. ഈശോ എന്ന പേരില്‍ വികലമായി ചിത്രീകരിക്കുന്നത് ദൈവപുത്രനായി ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് വേദനാജനകമാണ്.

മതത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും ചിഹ്നങ്ങളെ വക്രീകരിച്ച് ചിത്രീകരിക്കുന്ന പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചുവരികയാണ്. കമ്പോള താല്‍പര്യങ്ങളും അധികാര മോഹവുമാണ് ഇതിന് പിന്നില്‍. അവര്‍ക്ക് വര്‍ഗ്ഗീയ താല്‍പര്യങ്ങളുമുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ പൊതുസമൂഹം രംഗത്തെത്തണം

ഈശോ എന്ന സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. പേര് മാറ്റിയാല്‍ അതൊരു പുതിയ കീഴ്‌വഴക്കമാകുമെന്നും നാദിര്‍ഷ. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനുമായി ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് പേര് മാറ്റേണ്ടെന്ന നാദിര്‍ഷയുടെ തീരുമാനം.

മലയാള സിനിമ ക്രൈസ്തവ വിരുദ്ധമായി തീരുന്നോ എന്ന ആശങ്ക വിശ്വാസികള്‍ക്കിടയിലുണ്ടെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും പ്രതികരിച്ചിട്ടുണ്ട്. സിനിമക്കെതിരെ ബിഷപ്പുമാരും സഭയും നേരിട്ട് പ്രതികരണവുമായി എത്തുന്നത് ഇതാദ്യമാണ്.

ഫെഫ്കയുടെ വാര്‍ത്താക്കുറിപ്പ്

ശ്രീ. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ ചില തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും ഈ വിഷയത്തില്‍ പ്രബുദ്ധമായ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു . വിശ്വാസി സമൂഹത്തില്‍ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങള്‍ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ് .

സിനിമയുടെ ടൈറ്റില്‍ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല. അന്തര്‍ദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട് . ഈ. മ യൗ ( ഈശോ മറിയം യൗസേപ്പ് ) , ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ് . സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകള്‍ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിര്‍ത്താനുള്ള ഗൂഢനീക്കങ്ങള്‍ അന്നൊന്നും ഉണ്ടായിട്ടില്ല .

ജാതി , മത , രാഷ്രീയ , പ്രാദേശിക വിഭജനങ്ങളില്ലാതെ , പൂര്‍ണ്ണമായും സാമുദായിക സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ ഇടമാണ് ചലച്ചിത്ര മേഖല .

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT