Around us

നിരന്തരം പ്രണയാഭ്യര്‍ത്ഥന, നിരസിച്ചപ്പോള്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി; മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍

നടി മഞ്ജു വാര്യര്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ നല്‍കിയ പരാതിയുടെ വിവരങ്ങള്‍ പുറത്ത്. പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ മഞ്ജു പരാതിയില്‍ ഉന്നയിച്ചു.

സനല്‍കുമാര്‍ ശശിധരന്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ഇ-മെയിലിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ബന്ധുക്കളും സുഹൃത്തുക്കളും വഴി നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഇത് നിരസിച്ചതിലുള്ള വിരോധം കാരണം പ്രതി പിന്തുടര്‍ന്ന് വീണ്ടും ശല്യപ്പെടുത്തിയെന്നും മഞ്ജു വാര്യര്‍. പൊലീസ് എഫ്.ഐ.ആറില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍.

കേസില്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് സനല്‍കുമാറിനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസ്, റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ്; പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു

ഹൃദയങ്ങൾ കീഴടക്കുന്ന 'പാതിരാത്രി'; നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രത്തിന് മികച്ച പ്രതികരണം

'പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ശബ്ദം കൂടിയാണ്'; കുറിപ്പുമായി റത്തീന

മനം കവരുന്ന 'അതിശയം'; 'ഇന്നസെന്റി'ലെ ഗാനം ശ്രദ്ധ നേടുന്നു

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

SCROLL FOR NEXT