Around us

'പാലാ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല', എന്‍സിപി മത്സരിക്കുന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് മാണി സി കാപ്പന്‍

തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പന്‍. പാലാ നിയോജക മണ്ഡലത്തില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പാലാ സീറ്റ് ആര്‍ക്കും വിട്ട് കൊടുക്കുന്ന പ്രശ്‌നമില്ല. പാലാ മണ്ഡലത്തില്‍ ഭരിപക്ഷം തനിക്കാണെന്നും, തനിക്ക് കിട്ടിയ ഭൂരിപക്ഷം ജോസ് പക്ഷത്തിന് ലഭിച്ചില്ലെന്നും മാണി സി കാപ്പന്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രചരണങ്ങളില്‍ നിന്ന് വിട്ടുനിന്നിട്ടില്ല. എട്ട് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും ലീഡ് ചെയ്ത പാര്‍ട്ടിക്ക് രണ്ട് സീറ്റാണ് തന്നത്. പക്ഷെ ഞങ്ങള്‍ ഇവിടെ ഒമ്പതിലും വിജയിച്ചു. പാലാ നിയോജക മണ്ഡലത്തില്‍ എന്‍സിപി മത്സരിക്കുന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇടതുമുന്നണിയില്‍ സീറ്റില്ലെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

കണ്ടിറങ്ങുമ്പോൾ മറക്കുന്ന ചിത്രമല്ല 'പാതിരാത്രി', ഇത് നിങ്ങളെ ഹോണ്ട് ചെയ്യും: ആൻ അഗസ്റ്റിൻ

ഷറഫുദ്ദീൻ ഹിറ്റ് ട്രാക്ക് തുടരും; കുടുംബപ്രേക്ഷകരെയും കുട്ടികളെയും പൊട്ടിചിരിപ്പിച്ച് പെറ്റ് ഡിറ്റക്ടീവ്

സീൻ കലിപ്പാണ്, അടിയല്ല 'അതിരടി'യാണ്; മാസ് അനൗൺസ്മെന്റുമായി ബേസിൽ ജോസഫ്- ടൊവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീം

മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസ്, റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ്; പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു

ഹൃദയങ്ങൾ കീഴടക്കുന്ന 'പാതിരാത്രി'; നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രത്തിന് മികച്ച പ്രതികരണം

SCROLL FOR NEXT