Around us

‘അന്ത്യയാത്രയില്‍ കാവി പുതപ്പിച്ച് ജയ്ശ്രീറാം മുഴക്കുക’; ജാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെക്കും മുമ്പ് രാംഭക്ത്

THE CUE

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെക്കും മുമ്പ് രാംഭക്ത് ഗോപാല്‍ സ്വയം പരിചയപ്പെടുത്തി ഫെയ്‌സ്ബുക്ക് ലൈവിലെത്തി. തന്റെ അന്ത്യയാത്രയില്‍ കാവി പുതപ്പിച്ച് ജയ്ശ്രീറാം മുഴക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. 19കാരനായ രാംഭക്ത് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. വെടിവെക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ഫേസ്ബുക്ക് ലൈവ്.

'ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം' എന്ന് പറഞ്ഞു കൊണ്ടായിരുന്നു രാംഭക്ത് വെടിവെച്ചത്. ഷദാബ് ഫാറൂഖ് എന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. ഇടതുകൈയ്യിലാണ് വെടിയേറ്റത്.വിദ്യാര്‍ത്ഥിയെ എംയിസില്‍ പ്രവേശിപ്പിച്ചു.

കറുത്ത ജാക്കറ്റും ധരിച്ച് രാംഭക്ത് പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കുമായി പാഞ്ഞടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് മുന്നിലെത്തി വെടിവെക്കുകയായിരുന്നു. രാംഭക്തിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകരും പൊലീസ് നോക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത്. ഇയാളെ തടയാന്‍ പൊലീസ് ശ്രമിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രാംഭക്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷെഹീന്‍ ബാഗില്‍ സ്ത്രീകളും കുട്ടികളും നടത്തുന്ന പ്രതിഷേധ സമരത്തെ പരാമര്‍ശിച്ച് 'ഷഹീന്‍ബാഗ് ഗെയിം ഓവര്‍' എന്ന മറ്റൊരു പോസ്റ്റും രാംഭക്ത് ഫേസ്ബുക്കിലിട്ടിട്ടുണ്ട്.

അജദ് റിയൽ എസ്റ്റേറ്റിന്‍റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പ് ഏറ്റെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദബിയില്‍, പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും

പുസ്തകങ്ങളിലെ ബന്ധങ്ങളെ സാഹിത്യപശ്ചാത്തലത്തില്‍ മനസിലാക്കണം: പ്രജക്ത കോലി

ഷാ‍ർജ പുസ്തകമേള: പുസ്തകങ്ങള്‍ വാങ്ങാന്‍ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാ‍ർജ ഭരണാധികാരി

റെക്കോർഡ് നേട്ടത്തിൽ യൂണിയൻ കോപ്: മൂന്നാം പാദത്തിൽ 1.7 ബില്യൻ ദിർഹം മൊത്ത വരുമാനം

SCROLL FOR NEXT