Around us

'റാവുമാര്‍ പിന്‍ഗാമികളിലൂടെ പുനര്‍ജനിക്കുന്നു', കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് മഅദനി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് അബ്ദുള്‍ നാസര്‍ മഅദനി. 'റാവുമാര്‍ പിന്‍ഗാമികളിലൂടെ പുനര്‍ജനിക്കുന്നു' എന്നായിരുന്നു മഅദനി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ച് ഇന്ന് നടക്കുന്ന ഭൂമി പൂജയ്ക്ക് ആശംസയറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയടക്കം രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മഅദനിയുടെ വിമര്‍ശനം.

ദേശീയ ഐക്യത്തിനുള്ള അവസരമാണ് ഭൂമി പൂജയെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്. സൗഹൃദവും സാഹോദര്യവും ഉറപ്പിക്കാനും സാംസ്‌കാരികമായ ഒത്തുചേരലിനുമുള്ള അവസരമാണിത്. രാമന്‍ എല്ലാവരുടെതുമാണ്, എല്ലാവര്‍ക്കൊപ്പവും രാമനുണ്ടെന്നും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഐക്യത്തിന്റെ ഉറവിടമായിരുന്നു രാമനെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു.

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

തിരുത്തൽവാദിയുടെ സന്ദേ(ശ)ഹങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ആവേശപ്പൂരം; സല്‍മാന്‍ ഖാന്‍ കോഴിക്കോട്

മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും; മെഗാ കോംബോ തിരികെ എത്തുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റിനൊപ്പം

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

SCROLL FOR NEXT