Around us

'ഷാരൂഖ് ഖാന്‍ ബി.ജെ.പിയില്‍ എത്തിയാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും'; മഹാരാഷ്ട്ര മന്ത്രി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ഷാരൂഖ് ഖാന്‍ ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നായിരുന്നു ഛഗന്‍ ഭുജ്ബലിന്റെ പ്രസ്താവന.

ഗുജറാത്ത് തുറമുഖത്തുനിന്ന് 21000 കോടിയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താതെ കേന്ദ്രഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഷാരൂഖ് ഖാന് പിന്നാലെയാണെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് കൂടിയായ മന്ത്രി വിമര്‍ശിച്ചു.

മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് ബി.ജെ.പി എതിരാണെന്നും ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു. ഒബിസി ക്വോട്ടയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിനെതിരെ ഒരു ബി.ജെ.പി നേതാവ് കോടതിയെ സമീപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT