ഇന്ധനവില ഇന്നും കൂടി; പെട്രോള്‍ വില 110 കടന്നു

ഇന്ധനവില ഇന്നും കൂടി; പെട്രോള്‍ വില 110 കടന്നു

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും, പെട്രോളിന് 35 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ ലിറ്ററിന് 110.12 രൂപയാണ് ഇന്നത്തെ വില.

തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109.76 രൂപയായി. ഡീസലിന് 102.41 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 107.82 രൂപയും ഡീസലിന് 101.62 രൂപയുമായി. കോഴിക്കോട് പെട്രോളിന് 108.40 രൂപയാണ്. ഡീസലിന് 101.84 രൂപ.

കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 60 പൈസയുമാണ് വര്‍ധിപ്പിച്ചത്.

The Cue
www.thecue.in