Around us

'അര്‍ണബിന് ധാര്‍ഷ്ട്യം, അന്വേഷണത്തെ തടസപ്പെടുത്തുന്നു, പൊലീസിനെ വിരട്ടുന്നു'; മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പൊലീസിനെ വിരട്ടുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അറസ്റ്റില്‍ നിന്ന് സുപ്രീംകോടതി നല്‍കിയ ഇടക്കാല സംരക്ഷണം അര്‍ണബ് ദുരുപയോഗം ചെയ്യുകയാണെന്നും മുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ടിവി ചര്‍ച്ചയില്‍ മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലും, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍ നടപടികളായിരുന്നു സുപ്രീംകോടതി നീട്ടിവെച്ചിരുന്നത്. അറസ്റ്റില്‍ നിന്ന് മൂന്നാഴ്ചത്തെ സംരക്ഷണവും നല്‍കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അര്‍ണബിനെതിരായ എഫ്‌ഐആര്‍ സമര്‍പ്പിച്ച ശേഷം, റിപ്പബ്ലിക് ടിവിയിലെ പരിപാടിയില്‍ മുംബൈ പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു. അര്‍ണബ് ഗോസ്വാമിയുടെ ധാര്‍ഷ്ട്യമാണ് ഇത് വ്യക്തമാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അവാസ്ഥവമായ കാര്യങ്ങള്‍ ഉന്നയിക്കുകയും അന്വേഷണം തടസപ്പെടുത്താന്‍ അര്‍ണബ് ശ്രമിക്കുകയുമാണ്. അതിനാല്‍ അത്തരം നടപടികള്‍ തടയാന്‍ സുപ്രീംകോടതി ഇടപെടണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അര്‍ണബിന്റെ സ്ഥാപനത്തിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുംബൈ പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ നിരന്തരം ഉണ്ടാകുന്നു. മുംബൈ പൊലീസ് കമ്മീഷണര്‍ക്കെതിരെ തെറ്റായ പ്രസ്താവനകളാണ് ചനലിലെ ചര്‍ച്ചയില്‍ അര്‍ണബ് ഉന്നയിച്ചത്. അര്‍ണബിന്റെ ഈ നടപടികള്‍, പൊലീസിനെ വിരട്ടുന്നതും അന്വേഷണത്തെ തടസപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT