Around us

ജാതിവ്യവസ്ഥയുടെ അടിവേരറുക്കാന്‍ ഒറ്റമൂലി മിശ്രവിവാഹമെന്ന് മദ്രാസ് ഹൈക്കോടതി  

THE CUE

ജാതിവ്യവസ്ഥയ്ക്ക്‌ അറുതി വരുത്താന്‍ മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ചൊവ്വാഴ്ചയാണ് കോടതിയില്‍ നിന്ന് ഇത്തരത്തില്‍ നിരീക്ഷണമുണ്ടായത്. ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷിന്റേതാണ് പരാമര്‍ശമെന്നും ന്യൂസ് പോര്‍ട്ടലായ ബാര്‍ ആന്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. മിശ്രവിവാഹിതരായ ദമ്പതികളുടെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തിലാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. പെണ്‍വീട്ടുകാരില്‍ നിന്ന് നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടതോടെ യുവദമ്പതികള്‍ നിയമവഴി തേടുകയായിരുന്നു. ഇവരുടെ വൈവാഹിക ജീവിതത്തില്‍ തലയിടുന്നതിനെതിരെ പരാതിക്കാരെ ശാസിക്കണമെന്ന് പൊലീസിന് കോടതി നിര്‍ദേശവും നല്‍കി. ദോഷകരമായ ജാതിവ്യവസ്ഥയ്ക്ക് അറുതിവരുത്താന്‍ മിശ്രവിവാഹമാണ് ഒറ്റമൂലിയെന്ന് നിരവധി ചിന്തകര്‍ കരുതുന്നു.

ഈ കാലത്ത് യുവതലമുറ ജാതിവ്യവസ്ഥയുടെ ദുഷ്ഫലങ്ങളില്‍ നിന്ന് മാറിനടക്കുന്നുണ്ട്. ഇതാണ് സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. ഈ മാറ്റത്തെ മുതിര്‍ന്ന തലമുറ സ്വാഗതം ചെയ്യേണ്ടതുണ്ട്. ഈ മാറ്റം ജാതിവ്യവസ്ഥ പിഴുതെറിയാന്‍ ഉപകരിക്കുമെന്നും വിധിയില്‍ ജഡ്ജി വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഉപദ്രവങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

SCROLL FOR NEXT