Around us

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിച്ചവരെ നേരില്‍ കണ്ട് നന്ദി പറഞ്ഞ് വ്യവസായി എം.എ യൂസഫലി

കൊച്ചിയിലെ കുമ്പളത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സഹായിക്കാനെത്തിയ കുടുംബത്തെ സന്ദര്‍ശിച്ച് വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവിയുമായ എം.എ യൂസഫലി. 2021 ഏപ്രില്‍ 11നായിരുന്നു യൂസഫലിയുടെ ഹെലികോപ്റ്റര്‍ കുമ്പളത്ത് ചെളി നിറഞ്ഞ സ്ഥലത്ത് ഇടിച്ചിറക്കിയത്.

അപകടത്തില്‍പ്പെട്ട യൂസഫലിയെയും കുടുംബത്തെയും രക്ഷിക്കാന്‍ സമീപവാസിയായ രാജേഷും ഭാര്യ ബിജിയുമാണ് എത്തിയത്. ഇവരെ കാണാനാണ് യൂസഫലി ആദ്യം പോയത്. ഇരുവരുടെയും വീട്ടില്‍ സമയം ചെലവഴിച്ച യൂസഫലി രാജേഷിനും ബിജിക്കും സമ്മാനങ്ങളും നല്‍കിയാണ് മടങ്ങിയത്.

നന്ദി പറയാനാണ് താന്‍ എത്തിയതെന്നും ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ആ സമയത്ത് മഴയത്ത് കുടയുമായി എത്തിയത് രാജേഷ് ആണ്. അവരെ കാണാന്‍ എത്തുമെന്ന് നേരത്തെ അറിയിച്ചതാണെന്നും യൂസഫലി പറഞ്ഞു.

നട്ടെല്ലിന് സര്‍ജറി ഉണ്ടായിരുന്നതിനാല്‍ നാല് മാസം വിശ്രമത്തിലായിരുന്നു അതൊക്കെ കഴിഞ്ഞ് ഇപ്പോള്‍ നടക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ 11നായിരുന്നു യൂസഫലിയും ഭാര്യയും അടക്കം 7 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത്.

കടവന്ത്ര ചെലവന്നൂരിലെ വസതിയില്‍ നിന്ന് നെട്ടൂരിലെ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT