Around us

ശിവശങ്കറിന്റെ അറസ്റ്റ് : മസൂറി ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറ്റപ്പെടുത്തി എന്‍.എന്‍ കൃഷ്ണദാസ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ,സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമായ മസൂറി ഇന്‍സ്റ്റിറ്റ്യൂട്ടിനെ പഴിചാരിയും കുറ്റപ്പെടുത്തിയും സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. കൊള്ളരുതായ്മകള്‍ ചെയ്യാനാണോ മസൂറിയില്‍ പരിശീലനം നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇടപെടാന്‍ പാടില്ലെന്ന് പോലും അവരെ പരിശീലിപ്പിക്കുന്നില്ലെങ്കില്‍ ആ ഇന്‍സ്റ്റിറ്റ്യൂട്ട് പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. അറസ്റ്റിലായിട്ടുണ്ടെങ്കില്‍ കോടതിയില്‍ അദ്ദേഹം നിരപരാധിത്വം തെളിയിച്ചോട്ടെ. ഐഎഎസ് ഉദ്യോഗസ്ഥര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അവരാണ് നിശ്ചയിക്കേണ്ടത്. അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നാലരവര്‍ഷക്കാലം കൈകാര്യം ചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം മുതിര്‍ന്ന ഐഎഎസുകാരനായതിനാല്‍ മാത്രമാണ് നിയോഗിക്കപ്പെട്ടതെന്നായിരുന്നു പ്രതികരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ പകരം വന്നതും ഒരു ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സണല്‍ മന്ത്രാലയം നിയന്ത്രിക്കുന്നതാണെന്നും കൃഷ്ണദാസ് പറഞ്ഞു. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു കൃഷ്ണദാസിന്റെ ആരോപണങ്ങള്‍.

M Shivashankar's Arrest : CPM Leader NN Krishnadas Lashes Out At Mussoorie Institute

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT