Around us

മാമലപുരത്ത് മോഡിയുടെ ‘പ്ലോഗിങ്ങ്’; മുപ്പത് മിനിറ്റ് മാലിന്യ ശേഖരണം

THE CUE

തമിഴ്‌നാടിലെ മാമലപുരം ബീച്ച് വൃത്തിയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മാമലപുരത്തെത്തിയ മോഡി രാവില ജോഗിങ്ങ് നടത്തുന്നതിനിടെയായിരുന്നു ബിച്ചിലെ മാലിന്യം ശേഖരണം.

മുപ്പത് മിനിറ്റ് താന്‍ ബീച്ചില്‍ ചെലവഴിച്ചെന്നും മാലിന്യങ്ങള്‍ ശേഖരിച്ച് ഹോട്ടലിലെ ജോലിക്കാരന് നല്‍കിയെന്നും പ്രധാനമന്ത്രി കുറിപ്പില്‍ പറഞ്ഞു. പൊതുസ്ഥലങ്ങള്‍ ശുചിയാണെന്ന് നമുക്ക് ഉറപ്പു വരുത്താമെന്ന കാപ്ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ജോഗിങ്ങിനൊപ്പം തന്നെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനെയാണ് പ്ലോഗിങ്ങ് എന്ന് വിളിക്കുന്നത്. ബീച്ചില്‍ വെച്ചെടുത്ത ചിത്രങ്ങളും മോഡി ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മിലുള്ള അനൗദ്യോഗിക ഉച്ചകോടി ആരംഭിക്കുക. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് വെള്ളിയാഴ്ച പകല്‍ രണ്ടോടെയാണ് ഷീ ജിന്‍പിങ് ചെന്നൈയില്‍ എത്തിയത്. മുണ്ടുടുത്ത് ഷീ ജിന്‍പിങ്ങിനെ സ്വീകരിക്കുന്ന ചിത്രങ്ങളും ഇന്നലെ മോഡി ഷെയര്‍ ചെയ്തിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT