Around us

മമ്മൂട്ടിയെയാണ് ഏറ്റവും ഇഷ്ടം; കാരണം പറഞ്ഞ് മന്ത്രി എം എം മണി

മലയാള സിനിമാതാരങ്ങളിൽ ഏറ്റവും ഇഷ്ടം മ്മൂട്ടിയെയാണെന്ന് മന്ത്രി എം. എം മണി. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് മമ്മൂട്ടിയെ ഇഷ്ടമെന്നും 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കൊറോണ വന്നതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ല. എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ ആണ്. അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. നടിമാരില്‍ കെ. ആര്‍ വിജയയെ ഇഷ്ടമായിരുന്നു, രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടിയോട് പ്രേമമുണ്ടായിരുന്നു. ചെറുപ്പകാലം മുതൽ സ്‌നേഹമായിരുന്നു. അവരുടേയും തന്‍റെയും കുടുംബ പശ്ചാത്തലം വ്യത്യസ്തമായിരുന്നതിനാൽ വിവാഹം നടന്നില്ല.

താന്‍ മന്ത്രിയാകുന്നതിനെക്കുറിച്ചെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുക. ഇനി ഇപ്പോള്‍ കേറി വല്ലതും ആഗ്രഹിച്ചാല്‍ നിങ്ങള്‍ നാളെ വേറെ വേല വെച്ചേക്കാമെന്നും മണി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും പറയുന്ന ആളല്ലെന്നും പറയേണ്ട കാര്യങ്ങള്‍ മാത്രം പറയുന്ന ആളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിന്നുമാണ് മന്ത്രി എം.എം.മണി വീണ്ടും ഇത്തവണ ജനവിധി തേടുന്നത്.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT