Around us

മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന ഞാന്‍.. കൊവിഡ് സൗജന്യ ചികില്‍സ, പാല്‍ വില കുറച്ചു; തമിഴ് നാട്ടില്‍ ജനപ്രിയ പദ്ധതികളുമായി ഡിഎംകെ

തമിഴ്‍നാട്ടിൽ അധികാരമേറ്റതിന് പിന്നാലെ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഴുവൻ റേഷൻ കാർഡുടമകൾക്കും 4,000 രൂപയുടെ കോവിഡ് ആശ്വാസ പദ്ധതി, കോവിഡ് ചികിത്സ പൂര്‍ണമായും സർക്കാർ ഏറ്റെടുക്കുക, പാൽവിലയിൽ കുറവ് , സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര, തുടങ്ങിയവ അനുവദിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ സ്റ്റാലിന്റെ ഡിഎംകെ സർക്കാർ നിറവേറ്റിയിരിക്കുകയാണ് . സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായകമായ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായത്.

സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ ബന്ധപ്പെട്ടുള്ള കോവിഡിന്റെ എല്ലാ ചികിത്സാച്ചിലവും സർക്കാർ ഏറ്റെടുക്കും. മുഖ്യമന്ത്രിയുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിത്സാ സഹായം സൗജന്യമാക്കിയുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാം നഗരങ്ങളിലും സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. വിവിധ തൊഴിൽരംഗങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഉന്നത വിദ്യാഭ്യാസം നടത്തുന്ന പെൺകുട്ടികൾക്കുമാണ് ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സഹകരണ ക്ഷീരോൽപാദകരായ ആവിന്റെ പാൽവില ലിറ്ററിന് മൂന്നു രൂപയാണ് കുറിച്ചിരിക്കുന്നത് .ഈ മാസം 16 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. 1,200 കോടി രൂപ ഇതിലേക്കായി വകയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങൾ സമർപ്പിച്ച പരാതികൾ 100 ദിവസത്തിനകം പരിഹരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട് .

മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന് മുഴുവൻ പേര് പറഞ്ഞ് അച്ഛന്‍ കരുണാനിധിയുടെ ഓര്‍മ്മകള്‍ പ്രകാശിപ്പിച്ചുകൊണ്ടാണെന് മുഖ്യമന്ത്രി പദത്തിലേക്ക് സ്റ്റാലിൻ അവരോധിതനായത്. ഡി.എം.കെയില്‍ നിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കും ശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു സ്റ്റാലിന്‍. സ്റ്റാലിൻ സത്യവാചകം ചൊല്ലുമ്പോൾ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ വികാരഭരിതയായി. പിന്നാലെ പാര്‍ട്ടിയിലെ രണ്ടാമനും ജനറല്‍ സെക്രട്ടറിയുമായ ദുരൈമുരുകന്‍. പിറകെ മന്ത്രിസഭയിലെ 32 പേരും അധികാരമേറ്റു. കോവിഡ് കണക്കിലെടുത്തു പ്രവേശനം നിയന്ത്രിച്ചിരുന്ന ചടങ്ങില്‍ മുന്‍ധനമന്ത്രി പി.ചിദംബരം, മുന്‍ ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍,നടന്‍ ശരത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT