Around us

അഞ്ച് മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കുട്ടിയില്ല; വിടുവായന്‍മാര്‍ കാണുന്നുണ്ടോയെന്ന് എം ബി രാജേഷ്

രാജ്യം നേരിടുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് സിപിഐഎം നേതാവ് എംബി രാജേഷ്. ഓക്‌സിജന്‍ ഉല്‍പാദനം കൂട്ടാന്‍ പറഞ്ഞിട്ട് കഴിഞ്ഞ അഞ്ച് മാസം താടിയുടെ നീളം മാത്രമാണ് കൂട്ടിയതെന്നും പാര്‍ലമെന്ററി സമിതി പറഞ്ഞിട്ടും താടിവാല അനങ്ങിയില്ല മറിച്ച് പൂന വാലക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കാത്തിയിരിക്കുകയായിരുന്നുവെന്നും എംബി രാജേഷ് വിമര്‍ശിച്ചു. എന്നാല്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് വാദിക്കുന്നവരെ അഹമ്മദാബാദിലേക്ക് വിശ്രമിക്കാന്‍ അയക്കണം, ശ്വാസം ബാക്കിയുണ്ടെങ്കില്‍ തിരിച്ചുവന്ന് യജ്ഞം തുടരട്ടെയെന്നും എംബി രാജേഷ് പരിഹസിച്ചു. രാജ്യത്ത് ഓക്സിജൻ ഉത്പാദനവും കിടക്കകളുടെ എണ്ണവും വർധിപ്പിക്കാൻ പാർലമെന്ററികാര്യ സമതി നവംബറിൽ കേന്ദ്ര സർക്കാരിന് നിർദേശം നല്കിയതായുള്ള മാതൃഭൂമി വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു എം ബി രാജേഷിന്റെ വിമർശനം.

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

വിടുവായന്‍മാര്‍ കാണുന്നുണ്ടോ?

ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാര്‍ത്തകള്‍.

1 .ഓക്‌സിജന്‍ ഉല്‍പ്പാദനം കൂട്ടാന്‍ പാര്‍ലിമെന്ററി സമിതി നവംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിന്റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നല്‍കി. അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കുട്ടിയില്ല.( ക്ഷമിക്കണം ഇന്ധന വിലയും കൂട്ടിയിട്ടുണ്ട്.)

2 പി എം കെയേഴ്സ് ഫണ്ടുപയോഗിച്ച് 551 പ്ലാൻ്റുകൾ ആരംഭിക്കാൻ ഇന്നലെ മോദി ഉത്തരവിട്ടു എന്ന്. ആയിരങ്ങൾ പ്രാണവായു കിട്ടാതെ മരിച്ച ശേഷം. അപ്പോൾ പണമുണ്ടായിട്ടും നവംബറിൽ തന്നെ പാർലമെന്ററി സമിതി പറഞ്ഞിട്ടും താടീ വാല അനങ്ങിയില്ല. പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാൻ കാത്തിരിക്കുകയായിരുന്നു. ന്യായീകരണവാലകൾ നാവിട്ടലക്കുകയായിരുന്നു. 3.80 ടൺ ഓക്സിജൻ സൗദി ഇന്ത്യക്ക് സൗജന്യമായി നൽകുമെന്ന വാർത്ത കൂടിയുണ്ട്. പക്ഷേ ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമേ ഉണ്ടായിട്ടില്ലെന്ന് വാദിച്ചു വലയുന്നു ചില വിടുവായൻമാർ. ന്യായീകരണ യജ്ഞത്തിൽ പങ്കെടുത്തു തളർന്ന ആ വിടുവായൻമാരെ ഒന്ന് വിശ്രമിക്കാൻ അയക്കണം. അന്തമാനിലേക്കല്ല.അഹമ്മദാബാദിലേയ്ക്ക്. അല്ലെങ്കിൽ യോഗിയുടെ യു.പി.യിലേക്ക്. ശ്വാസം ബാക്കിയുണ്ടെങ്കിൽ തിരിച്ചു വന്ന് യജ്ഞം തുടരട്ടെ.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT