Around us

പാചകവാതകവിലയില്‍ വന്‍വര്‍ധനവ്; വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 266 രൂപ

പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്. വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1994 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.

രാജ്യത്ത് പലയിടത്തും 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2000 കടന്നു. കഴിഞ്ഞ മാസം ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വര്‍ധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്.

രാജ്യത്ത് ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നതിനിടെയാണ് പാചക വാതകത്തിനും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ധന വില ഇന്നും കൂട്ടിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT