Around us

‘നിലപാടില്‍ മാറ്റമില്ല’, കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ 

THE CUE

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. ലൗ ജിഹാദ് പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുതെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. വിവിധ രൂപതകളില്‍ നിന്നുള്ള പരാതികള്‍ പരിശോധിച്ചാണ് സിനഡിന്റെ നിലപാടെന്നാണ് സഭയുടെ വിശദീകരണം. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തിയത്.

മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന പ്രശ്‌നമായി ലൗ ജിഹാദിനെ സഭ കാണുന്നില്ല. സമൂഹത്തെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്, ഇക്കാര്യത്തില്‍ കാര്യമായ പൊലീസ് അന്വേഷണം വേണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേരള സര്‍ക്കാരും ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ നിലപാടുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയത്. ലോക്‌സഭയില്‍ ബെന്നി ബെഹന്നാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷന്‍ റെഡ്ഡി കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ലോക്‌സഭയില്‍ അറിയിച്ചത്. കേരളത്തില്‍ രണ്ട് മത വിഭാഗക്കാര്‍ തമ്മില്‍ വിവാഹം നടന്നിട്ടുണ്ടെന്നും, ഇത് ലൗ ജിഹാദാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ രംഗത്തെത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT