Around us

പച്ചക്കറിക്ക് തോന്നിയ വില; കടുത്ത നടപടിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

രാജ്യ വ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പച്ചക്കറിയടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചു ഉയര്‍ന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയരുന്നതിന് കാരണമായി വില്‍പ്പനക്കാര്‍ പറയുന്നത്. പല വില ഈടാക്കുന്നതായുള്ള പരാതി ഉയര്‍ന്നതോടെ പരിശോധന ആരംഭിച്ചു.

കൃത്രിമ വിലവര്‍ദ്ധനവ് ഉണ്ടാക്കുന്നവര്‍ക്കെതിരെയും പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചു. ഓരോ ജില്ലയിലും സ്‌ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. എല്ലാ ദിവസവും പരിശോധന നടത്തും.

തക്കാളി, സവോള, പച്ചമുളക്, ചെറിയ ഉള്ളി എന്നിവയ്‌ക്കെല്ലാം ഒറ്റദിവസം കൊണ്ട് വില കുത്തനെ ഉയര്‍ത്തിയിരുന്നു. തക്കാളിയുടെ വില ഇരട്ടിയായി വര്‍ധിച്ചു. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയെത്തുന്നില്ലെന്നാണ് കച്ചവടക്കാരുടെ വാദം. അവശ്യ സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT