Around us

കൊച്ചി മെട്രോ തൂണിന് ചെരിവ്, സര്‍വീസിനെ ബാധിക്കില്ലെന്ന് അധികൃതര്‍

കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ് കണ്ടെത്തി. ഇടപ്പള്ളി പത്തടിപ്പാലത്തിന് സമീപമാണ് ചെരിവ്. തുടര്‍ന്ന് തൂണിന് ചുറ്റമുള്ള മണ്ണുനീക്കി പരിശോധന നടത്തി. തകരാര്‍ ഗൗരവമുള്ളതല്ലെന്നും മെട്രോ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു.

രണ്ടാഴ്ച്ച മുന്‍പ് നടത്തിയ ട്രാക്ക് പരിശോധനക്കിടെയാണ് പ്രശ്‌നം കണ്ടെത്തിയത്. ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ 347-ാം നമ്പര്‍ തൂണിലാണ് ചെരിവ് കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. കെഎംആര്‍എല്ലിന്റേയും ഡിഎംആര്‍സി എഞ്ചിനീയര്‍മാരുടേയും നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT