Around us

ലൈഫ് മിഷനില്‍ സിബിഐ; റിപ്പോര്‍ട്ട് കോടതിയില്‍

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട പരാതിയില്‍ സിബിഐ കേസെടുത്തു. കൊച്ചി പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വിദേശ സംഭാവന ചട്ടം ലംഘിച്ചെന്നാണ് പരാതി. റെഡ് ക്രസന്റുമായുള്ള പണമിടപാടിലാണ് കേസെടുത്തിരിക്കുന്നത്.

ലൈഫ് മിഷനില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് അന്വേഷണത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷവും ബിജെപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

സിബിഐ അന്വേഷണം പോരാട്ടത്തിന് ശക്തിപകരുമെന്ന് പരാതി നല്‍കിയ അനില്‍ അക്കര എംഎല്‍എ പ്രതികരിച്ചു. വലിയ അഴിമതിയാണ് പുറത്ത് വരാനിരിക്കുന്നതെന്നും അനില്‍ അക്കര പറഞ്ഞു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT