Around us

ശാന്തിവനത്തില്‍ കെഎസ്ഇബിക്കെതിരെ പിന്നോട്ടില്ല ; അടുത്ത പടി നിയമ പോരാട്ടത്തിന് മീന മേനോന്‍ 

കെ. പി.സബിന്‍

ശാന്തിവനത്തിന് കോടാലിവെച്ചുള്ള കെഎസ്ഇബിയുടെ നിര്‍മ്മാണങ്ങള്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് ഉടമ മീന മേനോന്‍. പച്ചത്തുരുത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റി നിര്‍മ്മിച്ച 110 കെ വി ലൈന്‍ ടവര്‍ കമ്മീഷന്‍ ചെയ്യാന്‍ കെഎസ്ഇബി നീക്കങ്ങള്‍ തുടരവെയാണ് ദ ക്യുവിനോട് മീന മേനോന്റെ പ്രതികരണം. ശാന്തിവനത്തില്‍ വീണ്ടും മരങ്ങള്‍ വെട്ടിയതിനെതിരെ മീന മേനോന്‍ മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ശാന്തിവനം കേസിലെ അപ്പീല്‍ ഹൈക്കോടതി നിരാകരിച്ചു. എന്നാല്‍ നിയമവഴി അടഞ്ഞിട്ടില്ലെന്ന് മീന മേനോന്‍ വ്യക്തമാക്കുന്നു.

വിഷയത്തില്‍ വീണ്ടും കെഎസ്ഇബിയെയും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെയും സമീപിക്കാമെന്ന് വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം വീണ്ടും അത്തരത്തില്‍ നീങ്ങും. അതില്‍ ഫലമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെങ്കിലും പുതിയ കേസുമായി കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. അപ്പോള്‍ പുതുതായി വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. അതായത് അപ്പീല്‍ സമര്‍പ്പിക്കുമ്പോഴുള്ള പരിമിതികള്‍ പുതിയ ഹര്‍ജി കൊടുക്കുമ്പോള്‍ ഉണ്ടാകില്ല. വിധിപ്പകര്‍പ്പ് ലഭിച്ചുകഴിഞ്ഞാല്‍ നിയമോപദേശത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഭൂഗര്‍ഭ കേബിളിന് ( അണ്ടര്‍ഗ്രൗണ്ട് കേബിള്‍) വേണ്ടിയുള്ള ശ്രമം തുടരും. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പച്ചപ്പ് സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്ന പഴുതുകളില്ലാത്ത സമഗ്രമായ നിയമനിര്‍മ്മാണം സാധ്യമാക്കാന്‍ ഭരണസംവിധാനങ്ങളെ സമ്മര്‍ദ്ദം ചെലുത്താനാണ് അടുത്ത ഘട്ടം ശ്രമമെന്നും മീന മേനോന്‍ വെളിപ്പെടുത്തി. ഇതിനായി നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിവരികയാണ്. ഏതുതരം വികസനപ്രവൃത്തികള്‍ നടക്കുമ്പോഴും പച്ചത്തുരുത്തുകള്‍ സംരക്ഷിക്കപ്പെടണം. നിലവില്‍ നിയമങ്ങളുണ്ടെങ്കിലും ശരിയാം വണ്ണം നടപ്പാക്കപ്പെടുന്നില്ല. നിയമത്തില്‍ പഴുതുകളും പരിമിതികളും ഏറെയുണ്ട്.

ശാന്തിവനം അനുഭവം അതിന്റെ ദൃഷ്ടാന്തമാണ്. അതിനാല്‍ എല്ലാതരം വികസന പ്രവൃത്തികള്‍ നടക്കുമ്പോഴും പച്ചത്തുരുത്തുകള്‍ സംരക്ഷിക്കാന്‍ വിഭാവനം ചെയ്യുന്ന കര്‍ശന നിയമം സാക്ഷാത്കരിക്കപ്പെടേണ്ടതുണ്ട്. ഇത്തരമൊരു നിയമത്തിനുള്ള സാധ്യതയുടെ വിവിധ വശങ്ങള്‍ ഒരു സംഘം അഭിഭാഷകര്‍ ആലോചിച്ചുവരികയാണ്. അത്തരമൊരു നിയമം സാധ്യമായാല്‍ പരിസ്ഥിതി നശീകരണം ഒഴിവാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ സംവിധാനങ്ങള്‍ ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കുന്നു. ശാന്തിവനത്തിലൂടെയുള്ള 110 കെ വി ലൈന്‍ കമ്മീഷന്‍ ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ഇബി അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും മീന മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ടൈറ്റിൽ ഇങ്ങനെ വന്നാൽ തമാശപ്പടമെന്ന് തോന്നുമോ എന്ന് ചോദിച്ചു, സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ പേഴ്സണലി കണക്ട് ആയ സിനിമ: കലാഭവൻ ഷാജോൺ

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

SCROLL FOR NEXT