Around us

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം; ഒരു വര്‍ഷമായിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്, ഒളിവിലാണെന്ന് വിശദീകരണം

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ ഒരു വര്‍ഷമായിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്.

പ്രതി മാര്‍ട്ടിന്‍ ജോസഫ് തന്റെ നഗ്ന വീഡിയോ ചിത്രീകരിച്ചെന്നും, അതിക്രൂരമായി കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നും, ലൈംഗികമായി പീഡിപ്പിച്ചെന്നുമുള്ള പരാതി യുവതി പൊലീസിന് കൈമറായിട്ട് ഒരു വര്‍ഷമാകുന്നു.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിപ്പോയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. തൃശൂര്‍ സ്വദേശിയാണ് മാര്‍ട്ടിന്‍. ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് പറഞ്ഞതും മാര്‍ട്ടിനെ പ്രകോപിച്ചു. യുവതിയുടെ ദേഹമാസകലം പൊളളിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

മാര്‍ട്ടിന്റെ മറൈന്‍ ഡ്രൈവിലുള്ള ഫ്‌ളാറ്റില്‍ കടുത്ത പീഡനമാണ് നേരിട്ടതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഫ്‌ളാറ്റില്‍ നിന്ന് പുറത്തു പോയാല്‍ യുവതിയുടെ സ്വാകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും മാര്‍ട്ടിന്‍ മുഴക്കിയിരുന്നു. 22 ദിവസം ഇയാളില്‍ നിന്നും കടുത്ത പീഡനം നേരിടേണ്ടി വന്നുവെന്നും യുവതി പറയുന്നു. ഭക്ഷണം വാങ്ങാന്‍ മാര്‍ട്ടിന്‍ ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോയപ്പോഴാണ് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടത്.

യുവതിയില്‍ നിന്ന് ഇയാള്‍ പണവും തട്ടിയെടുത്തിട്ടുണ്ട്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ മാര്‍ട്ടിന്‍ സമര്‍പ്പിച്ചിരുന്നെങ്കിലും സെഷന്‍സ് കോടതി തള്ളി. പ്രതി ഒളിവിലായതുകൊണ്ടാണ് നടപടി വൈകുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT