Around us

പ്രായത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കുന്നത് വിവേചനം; സോണിയയ്ക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നുവെന്ന് കെ.വി തോമസ്

ചിലര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ എത്ര പ്രായമായാലും എത്ര വേണമെങ്കിലും മത്സരിക്കാവുന്ന സ്ഥിതിയെന്ന് കെ.വി തോമസ്. പ്രായത്തിന്റെ പേരുപറഞ്ഞ് തന്നെ ഒഴിവാക്കുന്നത് വിവേചനമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സി.പി.എമ്മുമായി ചര്‍ച്ച നടത്തിയെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും കെ.വി തോമസ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.വി തോമസ് വ്യക്തമാക്കി. ഇല്ലാത്ത കാര്യത്തിന് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായി. സോണിയാ ഗാന്ധിക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്നെ അധിക്ഷേപിച്ചു. സീറ്റ് നിഷേധിക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടും തന്നെ മാത്രം അറിയിച്ചില്ല. അത് വലിയ ആഘാതമായെന്നും കെ.വി തോമസ് പറഞ്ഞു. ഗ്രൂപ്പില്ലാത്ത നേതാക്കളെ പ്രാദേശിക യോഗത്തിന് പോലും വിളിക്കില്ലെന്നും കെ.വി തോമസ് ആരോപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ കെ.വി തോമസ് കോണ്‍ഗ്രസ് വിടുമെന്ന് പ്രചരിപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് പറഞ്ഞതിന്റെ തലേദിവസം പത്രസമ്മേളനം മാറ്റിവെക്കുകയായിരുന്നു. കോണ്‍ഗ്രസ് വിട്ടാല്‍ സ്വീകരിക്കുമെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ് രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് കെ.വി തോമസിനെ പിന്‍തിരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. തനിക്കെതിരെ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കെ.വി തോമസ് ഹൈക്കമാര്‍ഡിനെ അറിയിച്ചിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT