Around us

വീട്ടുകാരെത്താന്‍ വൈകി; അര്‍ധരാത്രി പെണ്‍കുട്ടിക്ക് തുണയായി നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍  

THE CUE

വിളിക്കാനെത്താന്‍ വീട്ടുകാര്‍ വൈകിയതോടെ അര്‍ധ രാത്രിയില്‍ പെണ്‍കുട്ടിക്ക് കൂട്ടായി ഒപ്പം നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. എറണാകുളം-മധുര സൂപ്പര്‍ ഫാസ്റ്റ് ബസിലെ കണ്ടക്ടറായ ആലുവ സ്വദേശി പി ഷാജുദ്ദീനും കുമ്പളങ്ങി സ്വദേശിയായ ഡ്രൈവര്‍ ഡെന്നീസ് സേവ്യറുമാണ് പെണ്‍കുട്ടിക്ക് തുണയായി 20 മിനിറ്റോളം നിന്നത്. ചൊവ്വാഴ്ച്ച കാഞ്ഞിരപ്പള്ളിയില്‍ സെന്റ് ഡൊമിനിക് കോളേജിന് മുന്നില്‍ ഇറങ്ങിയ പെണ്‍കുട്ടിക്ക് വേണ്ടിയാണ് ദീര്‍ഘ ദൂര ബസ് നിര്‍ത്തിയിട്ടത്.

വ്യാപാരികളുടെ ഹര്‍ത്താല്‍ ആയതിനാല്‍ കടകള്‍ തുറക്കാതെ സ്ഥലം വിജനമായിരുന്നു.   

എറണാകുളത്ത് നിന്നും കയറിയ ബസ് പത്ത് മിനുറ്റിന് മുന്‍പേ പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പിലെത്തി. സ്ഥലമെത്തി വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടിയെ അര്‍ധരാത്രി വഴിവക്കില്‍ തനിച്ചാക്കി പോകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തയ്യാറായില്ല. വീട്ടില്‍ നിന്നും ആളെത്തുന്നത് വരെ ബസിലെ ജീവനക്കാരും യാത്രക്കാരും ഒപ്പം നിന്നു. വീട്ടുകാര്‍ എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് കെഎസ്ആര്‍ടിസി ബസ് യാത്ര തുടര്‍ന്നത്. യാത്രക്കാരിലൊരാള്‍ ചിത്രമെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ജീവനക്കാര്‍ക്ക് അഭിനന്ദനവുമായി നിരവധിയാളുകള്‍ രംഗത്തെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT