Around us

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്; ശബരിനാഥൻ അറസ്റ്റിലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ

മുഖ്യമന്ത്രിക്കെതിരായ വധ ശ്രമക്കേസിൽ മുൻ എം.എൽ.എ കെ.എസ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ. ​

അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയെന്ന കാര്യത്തിൽ പൊലീസ് ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല. നിലവിൽ ശംഖുമുഖം അസിസ്റ്റൻഡ് കമ്മീഷണറുടെ ഓഫീസിലാണ് ശബരിനാഥുള്ളത്.

വിഷയത്തിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാ​കാൻ ശബരിനാഥിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ ശബരിനാഥിന്റെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

കഴിഞ്ഞ ദിവസം യൂത്ത് കോൺ​ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ​ഗ്രൂപ്പിൽ കെ.എസ് ശബരിനാഥൻ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ കഴിഞ്ഞാൽ നന്നാകും എന്ന് പറയുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബരിനാഥനെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്യുന്നത്.

ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസുകാർക്ക് ടിക്കറ്റ് എടുത്ത് നൽകിയവരെ കേന്ദ്രീകരിച്ച് കണ്ണൂരും അന്വേഷണം നടക്കുന്നുണ്ട്.

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

SCROLL FOR NEXT