Around us

'ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം'; കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് കെ.പി.എ.സി ലളിത

സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈനായി മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത. തന്റെ പേരില്‍ പുറത്ത് വന്ന വാര്‍ത്താക്കുറിപ്പിനെ കുറിച്ച് രാമകൃഷ്ണന്‍ പറഞ്ഞതാണ് ശരിയെന്ന് ലളിത മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ഓണ്‍ലൈന്‍ മോഹിനിയാട്ടത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയ വിഷയത്തില്‍ രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു കെ.പി.എ.സി ലളിതയുടേതായി പുറത്തുവന്ന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. രാമകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവും കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ കെ.പി.എ.സി ലളിത ഇങ്ങനെ പറയില്ലെന്നും, പുറത്തുവന്ന വാര്‍ത്താക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നുമായിരുന്നു ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു കെ.പി.എ.സി ലളിതയുടെ പ്രതികരണം. രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം, ഈ വിഷയത്തില്‍ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT