Around us

‘ചൂര്‍ണിക്കരയിലെ വെള്ളപ്പൊക്കം മെട്രോ സൃഷ്ടി’’; വീടുകളില്‍ വെള്ളം കയറുന്നത് അശാസ്ത്രീയ നിര്‍മ്മാണം മൂലമെന്ന് പഞ്ചായത്ത്

THE CUE

ആലുവ ചൂര്‍ണിക്കരയുടെ കിഴക്കന്‍ മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം കൊച്ചി മെട്രോയാണെന്ന് പഞ്ചായത്ത്. കൊച്ചി മെട്രോ റയില്‍ കോര്‍പറേഷന്റെ അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ മൂലമാണ് ചെറിയ മഴയത്തും വീടുകള്‍ വെള്ളത്തിലാകുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദികളായ കെഎംആര്‍എല്‍ തന്നെ ഇതിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി മാതൃഭൂമി ദിനപത്രത്തോട് പറഞ്ഞു.

ഉയര്‍ന്ന പ്രദേശമായിട്ടും ചെറിയ മഴയില്‍ മുട്ടം നാപ്പാട്ടിപ്പറമ്പ്, അമ്പാട്ടുകാവ് മീത്താഴം, കുന്നത്തേരി ചമ്പ്യാരം പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാകുകയാണ്. മെട്രോയാര്‍ഡ് വരുന്നതിന് മുമ്പ് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായിരുന്നില്ല.

മെട്രോയാര്‍ഡിന് വേണ്ടി ചവര്‍പാടത്തെ 44 ഏക്കര്‍ ഭൂമിയാണ് കെഎംആര്‍എല്‍ നികത്തിയത്. പാടം നികത്തുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ സ്വപ്‌നപദ്ധതിയാണല്ലോ എന്ന് കരുതി നിശ്ശബ്ദത പാലിക്കുകയായിരുന്നെന്നും പഞ്ചായത്ത് ചൂണ്ടിക്കാട്ടുന്നു.

നിര്‍മ്മാണഘട്ടത്തില്‍ പഞ്ചായത്തിന് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ മെട്രോ അധികൃതര്‍ പിന്നീട് അവ പാലിച്ചില്ല. മഴവെള്ള സംഭരണി സ്ഥാപിക്കാമെന്ന് പറഞ്ഞയിടത്ത് സോളാര്‍ പാനല്‍ വെച്ചു. അശാസ്ത്രീയമായി കാനകള്‍ നിര്‍മ്മിച്ചതോടെ പെയ്ത്തുവെള്ളം ഒഴുകിപ്പോകാനുള്ള വഴിയടഞ്ഞു. മഠത്താഴം യാര്‍ഡിന്റെ കിഴക്കുഭാഗത്ത് കെഎംആര്‍എല്‍ നിര്‍മ്മിച്ച തോട് പായലും ചെളിയും നിറഞ്ഞ് കിടക്കുകയാണെന്നും പഞ്ചായത്ത് പരാതിപ്പെടുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT