Around us

കൊച്ചി മെട്രോയില്‍ വിവാഹ ഷൂട്ടുകള്‍ക്കും അനുമതി, ലക്ഷ്യം വരുമാനം വര്‍ധിപ്പിക്കല്‍

കൊച്ചി മെട്രോയില്‍ പോസ്റ്റ്-പ്രീ ഫോട്ടോ ഷൂട്ടുകള്‍ക്ക് അനുമതി. മെട്രോയുടെ വരുമാനം വര്‍ധിപ്പിക്കല്‍ ലക്ഷ്യം വെച്ചാണ് വിവാഹ ഫോട്ടോഷൂട്ടുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

സിനിമ-പരസ്യ ഷൂട്ടുകള്‍ എടുക്കുന്നതിന് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. വിവാഹ ഫോട്ടോഷൂട്ടുകള്‍ക്ക് സിനിമ-പരസ്യ ഫോട്ടോഷൂട്ടുകള്‍ക്ക് നല്‍കേണ്ടതിനേക്കാള്‍ കുറച്ച് തുക നല്‍കിയാല്‍ മതിയാകും.

നിശ്ചലമായ ട്രെയിനില്‍ ഒരു കോച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാന്‍ 5000 രൂപ നല്‍കണം. ഇതിന് 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് 12,000 രൂപയാണ്. ഇതിനായി 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്.

ഓടുന്ന ട്രെയിനില്‍ ഒരു കോച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാന്‍ 8000 രൂപ നല്‍കണം. 25,000 രൂപയാണ് ഇതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്. മൂന്ന് കോച്ചുകള്‍ക്ക് 17,500 രൂപ നല്‍കണം. ഇത് ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT