Around us

‘മദ്യപിച്ചിരുന്നില്ല, കാറോടിച്ചത് ഞാനല്ല’; ന്യായീകരണമാവര്‍ത്തിച്ച് ശ്രീറാം; സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി

THE CUE

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകട സംഭവത്തില്‍ ന്യായീകരണമാവര്‍ത്തിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്. കെ എം ബഷീറിനെ ഇടിച്ചിട്ട കാര്‍ ഓടിച്ചിരുന്നത് താനല്ലെന്നും ആ സമയത്ത് മദ്യപിച്ചിരുന്നില്ല എന്നും ശ്രീറാം വാദിച്ചു. കാരണം കാണിക്കല്‍ നോട്ടീസില്‍ ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ മറുപടിയിലാണ് ശ്രീറാമിന്റെ വിശദീകരണം. ശ്രീറാമിന്റെ വാദം തള്ളിയ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ 60 ദിവസത്തേക്ക് കൂടി നീട്ടി.

വാഹനാപകടക്കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ ശ്രീറാമിനെ സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം.സുഹൃത്ത് വഫ ഫിറോസിന്റെ കാര്‍ ശ്രീറാം മദ്യലഹരിയില്‍ ഓടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന അപകടത്തിന് ശേഷം പൊലീസ് സാധാരണ നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ലെന്ന് വ്യക്തമായി. ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മദ്യത്തിന്റെ മണമുണ്ടെന്ന് എഴുതിയെങ്കിലും ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ശ്രീറാമിന്റെ രക്തപരിശോധന പൊലീസ് വൈകിപ്പിച്ചത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഒടുവില്‍ 9 മണിക്കൂറിന് ശേഷമാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ഇതുമൂലം ശ്രീറാമിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. അപകടമുണ്ടായ ശേഷം കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വവര്‍ഗ്ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച ജഡ്ജി, ആരാണ് ജസ്റ്റിസ് ലോകൂറിൻ്റെ വെളിപ്പെടുത്തലില്‍ നായകനായ ജസ്റ്റിസ് മുരളീധര്‍?

പക്കാ ഫൺ എന്റർടെയ്നർ; മികച്ച പ്രതികരണങ്ങളുമായി 'മേനേ പ്യാര്‍ കിയാ'

'ചിരി ഗ്യാരന്റീഡ്'; ആദ്യ ഷോകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണവുമായി 'ഓടും കുതിര ചാടും കുതിര'

സിങ്ക് സൗണ്ടില്‍ മോഹന്‍ലാലിലെ നടന്‍റെ പൂര്‍ണത കാണാനാകും: സത്യന്‍ അന്തിക്കാട്

ഗോവിന്ദച്ചാമി ജയിൽചാടിയത് എങ്ങനെ? | Justice CN Ramachandran Nair

SCROLL FOR NEXT