‘ശ്രീറാമിന്റെ രക്തം പരിശോധിച്ചെന്ന് പൊലീസ് കള്ളം പറഞ്ഞു’; പരാതിക്കാരെ കുറ്റപ്പെടുത്തുന്ന വാദം ഞെട്ടിക്കുന്നെന്ന് സിറാജ് മാനേജ്‌മെന്റ്

‘ശ്രീറാമിന്റെ രക്തം പരിശോധിച്ചെന്ന് പൊലീസ് കള്ളം പറഞ്ഞു’; പരാതിക്കാരെ കുറ്റപ്പെടുത്തുന്ന വാദം ഞെട്ടിക്കുന്നെന്ന് സിറാജ് മാനേജ്‌മെന്റ്

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയത് സിറാജ് പ്രതിനിധി മൊഴി നല്‍കാന്‍ വൈകിയത് കൊണ്ടാണെന്ന പൊലീസ് വാദം ഞെട്ടിക്കുന്നതെന്ന് പത്രത്തിന്റെ മാനേജ്‌മെന്റ്. തീര്‍ത്തും തെറ്റായ റിപ്പോര്‍ട്ട് ആണിതെന്ന് സിറാജ് മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി പ്രതികരിച്ചു. സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തന്റെ ഭാഗം പോലും കേള്‍ക്കാതെയാണ് തയ്യാറാക്കിയത്. നാല് മണി മുതല്‍ മൊഴി കൊടുത്ത് തുടങ്ങിയിരുന്നു. 7:17 എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത് കംപ്യൂട്ടറില്‍ മൊഴി എന്റര്‍ ചെയ്ത സമയമാണ്. ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യപരിശോധന നടത്തിയെന്ന് പൊലീസ് കള്ളം പറഞ്ഞു. രക്തസാംപിള്‍ എടുത്തിട്ടില്ലെന്ന് വിവരം പിന്നീടാണ് അറിഞ്ഞത്. കെ എം ബഷീറിന്റെ ഫോണ്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു.

തീര്‍ത്തും തെറ്റായ ഒരു റിപ്പോര്‍ട്ടാണിത്. അതുകണ്ട് ഞെട്ടിപ്പോയി. മൂന്നാം തീയതി പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. 13-ാം തീയതിയാണ് അന്വേഷണസംഘത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ റിപ്പോര്‍ട്ട് ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്റെ ഭാഗം കേള്‍ക്കാതെ. 10 ദിവസം കഴിഞ്ഞ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രാഥമിക കടമ പോലും അദ്ദേഹം നിര്‍വ്വഹിച്ചില്ല.

സെയ്ഫുദ്ദീന്‍ ഹാജി

അപകടമരണക്കേസില്‍ സ്വമേധയാ കേസ് എടുക്കാമെന്നിരിക്കെയാണ് പൊലീസിന്റെ വിചിത്രവാദങ്ങള്‍.
‘ശ്രീറാമിന്റെ രക്തം പരിശോധിച്ചെന്ന് പൊലീസ് കള്ളം പറഞ്ഞു’; പരാതിക്കാരെ കുറ്റപ്പെടുത്തുന്ന വാദം ഞെട്ടിക്കുന്നെന്ന് സിറാജ് മാനേജ്‌മെന്റ്
ശ്രീറാം കേസ് അട്ടിമറിക്കപ്പെടുമോ?; ജാമ്യാപേക്ഷയില്‍ പൊലീസ് വാദം നിര്‍ണായകം; ഐഎഎസ് ഓഫീസറെ തുണച്ചേക്കാവുന്ന പൊലീസ് ‘വീഴ്ച്ചകള്‍’

മൂന്നരയോടെ താന്‍ മൊഴി കൊടുക്കാനായി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി. അപ്പോള്‍ പൊലീസുമായി കലഹിക്കുകയോ സ്‌റ്റേറ്റ്‌മെന്റ് കൊടുക്കാന്‍ വിമുഖത കാണിക്കുകയോ ചെയ്തില്ല. അതിന്റെ യാതൊരു ആവശ്യവുമില്ലായിരുന്നു. അപ്പോള്‍ എസ് ഐ പറഞ്ഞത് ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നാണ്. മാരകമായ പരുക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു എന്നുമാണ്. സഹയാത്രികയുടെ (വഫ ഫിറോസ്) വൈദ്യപരിശോധന നടത്തിയോ എന്ന് ചോദിച്ചപ്പോള്‍ പൊലീസ് ഇല്ലെന്ന് പറഞ്ഞു. അവരെ വരുത്തണണെന്ന് ആവശ്യപ്പെട്ടു. സൗഹാര്‍ദ്ദപരമായാണ് സംസാരിച്ചതെല്ലാം. നാല് മണിക്കാണ് സ്റ്റേറ്റ്‌മെന്റ് കൊടുത്തത്. എഴുതി പൂര്‍ത്തിയാക്കാന്‍ കുറച്ച് താമസം വന്നു. പക്ഷെ, 7: 17 എന്ന് കാണിക്കുന്നത് അത് കംപ്യൂട്ടറില്‍ എന്റര്‍ ചെയ്യുന്ന സാങ്കേതിക സമയം മാത്രമാണ്. നാല് മണി മുതല്‍ കൊടുത്ത തന്റെ സ്റ്റേറ്റ്‌മെന്റില്‍ സമയമില്ലെന്നും സെയ്ഫുദ്ദീന്‍ ഹാജി ചൂണ്ടിക്കാണിച്ചു.

പരാതിക്കാരനായ സെയ്ഫുദ്ദീന്‍ ഹാജിയേയും ജനറല്‍ ആശുപത്രി അധികൃതരേയും പഴിചാരുന്നാണ് എസിപിയുടെ റിപ്പോര്‍ട്ട്.  

സെയ്ഫുദ്ദീന്‍ മൊഴി നല്‍കാന്‍ വൈകിയതുകൊണ്ടാണ് രക്തമെടുക്കല്‍ വൈകിയെന്ന് പൊലീസ് വാദിക്കുന്നു. മൊഴി വൈകിയത് കാരണം കേസെടുക്കാന്‍ വൈകി. കേസെടുക്കാതെ ശ്രീറാമിന്റെ രക്തമെടുക്കില്ലെന്ന് ജനറല്‍ ആശുപത്രി ഡോക്ടര്‍ പറഞ്ഞു. മ്യൂസിയം എസ്‌ഐ രക്തമെടുക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ലെന്നുമെല്ലാം എസിപി നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

‘ശ്രീറാമിന്റെ രക്തം പരിശോധിച്ചെന്ന് പൊലീസ് കള്ളം പറഞ്ഞു’; പരാതിക്കാരെ കുറ്റപ്പെടുത്തുന്ന വാദം ഞെട്ടിക്കുന്നെന്ന് സിറാജ് മാനേജ്‌മെന്റ്
‘ചൂര്‍ണിക്കരയിലെ വെള്ളപ്പൊക്കം മെട്രോ സൃഷ്ടി’’; വീടുകളില്‍ വെള്ളം കയറുന്നത് അശാസ്ത്രീയ നിര്‍മ്മാണം മൂലമെന്ന് പഞ്ചായത്ത്
അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തസാംപിള്‍ പരിശോധനയ്‌ക്കെടുത്തത്. അമിതമായി മദ്യപിച്ചതായി ടെസ്റ്റ് റിസല്‍റ്റിലില്ല.

മ്യൂസിയം എസ്‌ഐ ആണ് ശ്രീറാമിനെ രക്ഷപ്പെടാന്‍ പഴുതൊരുക്കുന്ന വീഴ്ച്ച ആദ്യം വരുത്തിയതെന്ന് പ്രത്യേക അന്വേഷണസംഘം തന്നെ കണ്ടെത്തിയിട്ടുണ്ട്. മ്യൂസിയം ക്രൈം എസ്‌ഐ ജയപ്രകാശ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തപരിശോധന നടത്തണമെന്ന് രേഖാമൂലം എഴുതി നല്‍കിയില്ല. ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും എസ്‌ഐ രക്തപരിശോധന ആവശ്യപ്പെട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് എസ്‌ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ തുടക്കം മുതല്‍ വീഴ്ച്ച വരുത്തിയ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി ശകാരിച്ചിരുന്നു. ശ്രീറാമിനെതിരെയുള്ള തെളിവുകള്‍ അയാള്‍ തന്നെ കൊണ്ടുത്തരുമെന്ന് കരുതിയോ എന്നും ഹൈക്കോടതി ചോദിച്ചു.

‘ശ്രീറാമിന്റെ രക്തം പരിശോധിച്ചെന്ന് പൊലീസ് കള്ളം പറഞ്ഞു’; പരാതിക്കാരെ കുറ്റപ്പെടുത്തുന്ന വാദം ഞെട്ടിക്കുന്നെന്ന് സിറാജ് മാനേജ്‌മെന്റ്
മഴക്കെടുതി: ഇതുവരെ മരിച്ചത് 113 പേര്‍; കണ്ടെത്താനുള്ളത് 29 പേരെ; ഒരുലക്ഷത്തിലധികം പേര്‍ ക്യാംപുകളില്‍

Related Stories

No stories found.
logo
The Cue
www.thecue.in