Around us

ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നീക്കി എഐസിസി, പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നുവെന്ന് അറിയിച്ച് ഖുശ്ബു

നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് വിട്ട് നടി ബിജെപിയില്‍ ചേരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകുളുണ്ടായിരുന്നു. ഖുശ്ബുവിനെ ദേശീയ വക്താവ് സ്ഥാനത്ത് നീക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് തിങ്കളാഴ് രാവിലെയാണ് എഐസിസി പുറത്തുവിട്ടത്. ഇതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു നല്‍കിയ രാജിക്കത്തും പുറത്തുവന്നു.

പണത്തിനോ പേരിനോ പ്രശസ്തിക്കോ ആയല്ല താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് രാജിക്കത്തില്‍ ഖുശ്ബു പറയുന്നു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രാദേശിക ഘടകങ്ങളുമായി ബന്ധമില്ലാത്ത ചിലരുടെ ഇടപെടല്‍ മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നും അവര്‍ രാജിക്കത്തില്‍ പറയുന്നുണ്ട്.

നിലവില്‍ ഡല്‍ഹിയിലുള്ള ഖുശ്ബു ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നാകും അവര്‍ അംഗത്വം സ്വീകരിക്കുക എന്നാണ് വിവരം.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോണ്‍ഗ്രസ് തമിഴ്നാട് ഘടകവുമായി നിലനിന്ന വിയോജിപ്പാണ് പാര്‍ട്ടി വിടാന്‍ താരത്തെ പ്രേരിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിക്കാത്തതിനാല്‍ നടിക്ക് അതൃപ്തിയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ഖുശ്ബു ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടിവിടുന്നു എന്ന സൂചനയുമായി പങ്കുവെച്ച ട്വീറ്റും ചര്‍ച്ചയായി. പലരും എന്നില്‍ മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകളും ആശയങ്ങളും പുതിയ രൂപം എടുക്കുന്നു. മാറ്റം അനിവാര്യമാണെന്നുമായിരുന്നു നടി പങ്കുവെച്ച ട്വീറ്റില്‍ പറഞ്ഞത്.

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

SCROLL FOR NEXT