Around us

വൈരാഗ്യത്തിന് കാരണമായത് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത്; പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് സൂര്യഗായത്രിയുടെ മാതാപിതാക്കള്‍

നെടുമങ്ങാട് ഇരുപതുകാരിയായ സൂര്യ ഗായത്രിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം കാരണമെന്ന് മാതാപിതാക്കള്‍.

പ്രതി അരുണ്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയത് നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അച്ഛന്‍ ശിവദാസനും അമ്മ വത്സലയും പറഞ്ഞു.

സൂര്യയെ വിവാഹം കഴിക്കണമെന്ന് അരുണ്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതാണ് പ്രതികാരത്തിന് കാരണമായത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചിട്ടും ശല്യം തുടര്‍ന്നതോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വീട്ടിലേക്ക് അതിക്രമിച്ച് കയറി അരുണ്‍ സൂര്യയെ കത്തി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ശരീരമാസകലം സൂര്യയ്ക്ക് കുത്തേറ്റിരുന്നു. തല ചുമരോട് ചേര്‍ത്ത് ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

ഗുരുതര പരിക്കുകകളോടെ സൂര്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.

കരിപ്പൂരിന് സമീപം സൂര്യഗായത്രിയും മാതാപിതാക്കളും വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ എത്തിയാണ് പ്രതി ആക്രമിച്ചത്. തടയാനെത്തിയ അമ്മയ്ക്കും അക്രമത്തില്‍ പരിക്കേറ്റു. അച്ഛന്‍ ശിവദാസനെയും അരുണ്‍ മര്‍ദ്ദിച്ചു. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സമീപത്തെ വീടിന്റെ ടെറസിലൊളിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT