Around us

കേരളാ പൊലീസിന്റെ കൊവിഡ് കൈകഴുകല്‍ ഡാന്‍സിന് കയ്യടിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍, ബിബിസിയിലും ഫോക്സ് ന്യൂസിലും ഉള്‍പ്പെടെ വാര്‍ത്ത 

THE CUE

കേരള പൊലീസിന്റെ കൈകഴുകള്‍ ബോധവല്‍ക്കരണ വീഡിയോ ഏറ്റെടുത്ത് അന്താരാഷ്ട്രമാധ്യമങ്ങളും. കൈകള്‍ വൃത്തിയായി കഴുകേണ്ട രീതി പൊലീസുകാര്‍ ഡാന്‍സ് രൂപത്തില്‍ അവതരിപ്പിച്ച വീഡിയോയാണ് വൈറലായത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിബിസി, ഫോക്‌സ് ന്യൂസ് 5, സൗത്ത് ചൈനാ മോണിങ് പോസ്റ്റ്, സ്‌കൈന്യൂസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പടെ കേരള പൊലീസിന്റെ ബ്രേക്ക് ദ ചെയിന്‍ വീഡിയോ വാര്‍ത്തയായി. ആര്‍ടി ന്യൂസ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് 19-നെ തടയാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്നും ബിബിസി വാര്‍ത്തയില്‍ പറയുന്നു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ്, പൊലീസുകാര്‍ കൈകഴുകള്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി കൈകള്‍ വൃത്തിയാക്കുന്നതെങ്ങനെയെന്ന് വീഡിയോയില്‍ കാണിക്കുന്നുണ്ട്. രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി രാജ്, അനൂപ് കൃഷ്ണ, ജഗദ് ചന്ദ് ബി, രാജീവ് സിപി, ഹരിപ്രസാദ് എംവി എന്നീ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ആളുകള്‍ ഏറ്റെടുത്തത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT