Around us

ഗുണ്ടാ ആക്രമണം; സംസ്ഥാനത്ത് എസ്.ഡി.പി.ഐലേയും ആര്‍.എസ്.എസിലേയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ പൊലീസ്

ആലപ്പുഴ ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ- ആര്‍.എസ്.എസ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന

ക്രിമിനല്‍ ലിസ്റ്റില്‍ പെട്ടവരുടെ പട്ടിക തയ്യാറാക്കാന്‍ പൊലീസ്. ഡി.ജി.പി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

ജില്ല അടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തില്‍ കഴിയുന്നവര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

അടുത്തകാലത്തായി കേരളത്തില്‍ ഉണ്ടായ കൊലപാതക കേസുകളില്‍ നേരിട്ട് പങ്കെടുത്തവരെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്‍കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും.

അക്രമങ്ങള്‍ക്ക് പണം നല്‍കിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കാനും ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താന്‍ ആവശ്യമായ അന്വേഷണം നടത്തി മേല്‍ നടപടി സ്വീകരിക്കാനും തീരുമാനമായി.

മറ്റു കേസുകളില്‍ തുടര്‍പരിശോധനകളും നടപടികളും ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കി.

ഇത്തരം ചര്‍ച്ചകള്‍ക്ക് സമൂഹമാധ്യങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താന്‍ എല്ലാ ജില്ലകളിലേയും സൈബര്‍ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയത് സംബന്ധിച്ച് ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയും മേഖലാ ഐജിമാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

SCROLL FOR NEXT