Around us

ഉണ്ടയും വണ്ടിയും എകെ 47ഉം കേന്ദ്രത്തില്‍ നിന്ന്; പൊലീസിനെ കൂടുതല്‍ സൈനികവല്‍ക്കരിക്കാനൊരുങ്ങി സര്‍ക്കാര്‍

THE CUE

കേന്ദ്രത്തില്‍ നിന്നും ആയുധങ്ങളും കോപ്പുകളും സ്വീകരിച്ച് കേരളാ പൊലീസിനെ കൂടുതല്‍ സൈനികവല്‍ക്കരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പൊലീസിനെ ആധുനികവല്‍ക്കരിക്കാനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് എകെ 47 തോക്കുകളും വെടിക്കോപ്പുകളും വാഹനങ്ങളും സംസ്ഥാനത്തേക്ക് എത്തുന്നത്. 42 യൂണിറ്റ് എകെ-103 റൈഫിളുകളും 100 യൂണിറ്റ് 7.62 എംഎം ട്രിച്ചി അസോള്‍ട് റൈഫിളുകളും രണ്ട് സായുധ ട്രൂപ് കരിയര്‍ വാഹനങ്ങളും വാങ്ങാനായി 5 കോടി രൂപയുടെ സഹായം അനുവദിച്ചതായി സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നീക്കം.  

മാവോയിസ്റ്റ് ബാധിതമെന്ന് ആരോപിക്കപ്പെടുന്ന കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ബാരക്കുകള്‍ നിര്‍മ്മിക്കാനായി രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സെല്‍ഫ് ലോഡ് ചെയ്യുന്ന 200 യൂണിറ്റ് 7.62 ടിഎആര്‍ റൈഫിളുകള്‍ കഴിഞ്ഞ വര്‍ഷം കേരളാ പൊലീസ് വാങ്ങിയിരുന്നു. തിരുച്ചിറപ്പിള്ളി ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിന്ന് തോക്ക് വാങ്ങാനായി 1.59 കോടി രൂപയാണ് മുടക്കിയത്. കാണ്‍പൂര്‍ സ്‌മോള്‍ ആംസ് ഫാക്ടറിയില്‍ നിന്ന് 200 സബ്‌മെഷീന്‍ ഗണ്ണുകളും സര്‍ക്കാര്‍ ആയുധപ്പുരയിലെത്തിച്ചു.

കുപ്പുദേവരാജിന്റേയും അജിതയുടേയും മൃതദേഹങ്ങള്‍ 

കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. 2016 നിലമ്പൂര്‍ വെടിവെയ്പ്പില്‍ അജിത, കുപ്പുദേവരാജ് എന്നീ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ ഇരുവരേയും വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് ആരോപണമുണ്ട്. മാര്‍ച്ച് ഏഴിന് വയനാട് ലക്കിടിയില്‍ വെച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലും പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ജലീലിന്റെ പുറകില്‍ വെടിയുണ്ടകള്‍ തറച്ചിരിക്കുന്നത് വ്യാജ ഏറ്റുമുട്ടലിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

സിപി ജലീലിന്റെ മൃതദേഹം ലക്കിടിയിലെ റിസോര്‍ട്ടില്‍ 

മിസൈല്‍-മൈന്‍ സംരക്ഷണ കവചമുള്ളവയാണ് പൊലീസിന് ലഭിക്കുന്ന രണ്ടു വാഹനങ്ങളും. തീവ്രവാദികളും ഗറില്ലകളും സൈന്യവും ലോകത്തിന്റെ പലയിടങ്ങളില്‍ ഉപയോഗിക്കുന്ന എകെ 47ന്റെ പകരക്കാനായി പ്രാദേശികതലത്തില്‍ നിര്‍മ്മിച്ചവയാണ് ടിഎആര്‍ തോക്കുകള്‍. ടിഎആറില്‍ നിന്ന് ഓട്ടോമാറ്റിക്കായും ഓരോന്നായും വെടിയുതിര്‍ക്കാനാകും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ സേന വ്യാപകമായി ഉപയോഗിക്കുന്ന തോക്കാണിത്. ഒരുമിനിറ്റില്‍ 600 തവണ വെടിയുതിര്‍ക്കും. 300 മീറ്റര്‍ ആണ് കില്ലിങ് റേഞ്ച്. റഷ്യയുമായുള്ള കരാറില്‍ എകെ 103 തോക്കുകളും പ്രാദേശികമായി നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്. 30 റൗണ്ട് മാഗസിന്‍ കപ്പാസിറ്റിയുള്ള എകെ 103 തോക്കുകള്‍ക്ക് മിനുട്ടില്‍ 600 റൗണ്ട് വെടിയുതിര്‍ക്കാനാകും.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT